കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Published : Mar 12, 2019, 11:09 AM ISTUpdated : Mar 12, 2019, 11:16 AM IST
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Synopsis

ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1296.52 ഡോളറാണ് ഇന്നത്തെ നിരക്ക്. 

PREV
click me!

Recommended Stories

വമ്പൻ പദ്ധതിയുമായി കേന്ദ്രം, ചെലവ് 45,000 കോടി രൂപ; ലക്ഷ്യം അതിർത്തികളിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം
ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍