ശ്രദ്ധിക്കുക ! 20 ദിവസത്തിനപ്പുറം നിങ്ങളുടെ പാന്‍ കാര്‍ഡ് അസാധുവായേക്കാം!

By Web TeamFirst Published Mar 11, 2019, 3:19 PM IST
Highlights

വരുമാന നികുതിയടക്കുന്ന റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമടക്കം പാന്‍ കാര്‍ഡ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ വരുന്ന മാര്‍ച്ച് 31ന് ഉള്ളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി പാലിച്ചില്ലെങ്കില്‍ പിന്നീട് നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവാകും.

ദില്ലി: വരുമാന നികുതിയടക്കുന്ന റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമടക്കം പാന്‍ കാര്‍ഡ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ വരുന്ന മാര്‍ച്ച് 31ന് ഉള്ളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി പാലിച്ചില്ലെങ്കില്‍ പിന്നീട് നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവാകും. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 31 ഉള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം.

കഴിഞ്ഞ വര്‍ഷം 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ വരെ സര്‍ക്കാര്‍ നിര്‍ജീവമാക്കിയിരുന്നു.  ഇത് മൂലം വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് മാത്രമല്ല റീഫണ്ടും ലഭിക്കാതെ വരും. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും വായ്പ അനുവദിക്കുന്നതിനുമടക്കം നിരവധി സേവനങ്ങള്‍ക്ക് ഇപ്പോള്‍ പാന്‍ അത്യാവശ്യമാണ്.

നേരത്തെയുള്ള കണക്കു  പ്രകാരം 42 കോടി പാന്‍കാര്‍ഡാണ് ഇന്ത്യയില്‍ ഇതുവരെ അനുദിച്ചിരിക്കുന്നത്. ഇതില്‍ 23 കോടി പാന്‍ കാര്‍ഡ് മാത്രമാണ് ആധാറുമാിയി ബന്ധിപ്പിച്ചത്. ഡ്യൂപ്ലിക്കേറ്റ് പാന്‍ അടക്കമുള്ളവ ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്നുമാണ് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്.

click me!