കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Dec 02, 2019, 12:19 PM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,460.30 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ഗ്രാമിന് 3,540 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 28,320 രൂപയാണ് നിരക്ക്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,460.30 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 

PREV
click me!

Recommended Stories

95ന് തൊട്ടടുത്ത്, കുത്തനെ താഴേക്ക്, രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ, എണ്ണ വില ഭീഷണിയാകുന്നു
ഇന്‍ഷുറന്‍സ് രേഖകള്‍ നഷ്ടമായോ? പരിഹാരവുമായി ഐആര്‍ഡിഎഐ; 'പബ്ലിക് ഇന്‍ഷുറന്‍സ് രജിസ്ട്രി' വരുന്നു