ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ല; നിര്‍മ്മല സീതാരാമനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

By Web TeamFirst Published Dec 1, 2019, 12:07 PM IST
Highlights

സത്യം പറയാന്‍ പ്രധാനമന്ത്രിയുടെ ഉപദേശേകര്‍ക്ക് പോലും ഭയമാണ്. എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദിക്ക് വേണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

ദില്ലി: ധനമന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രമറിയില്ലെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വാമിയുടെ പ്രതികരണം.

രാജ്യത്തിന്‍റെ ഇന്നത്തെ യഥാര്‍ത്ഥ വളര്‍ച്ചാ നിരക്ക് എത്രയാണെന്ന് ധനമന്ത്രിക്കറിയാമോ ? മന്ത്രി പറയുന്നത് 4.8 ശതമാനമായി കുറഞ്ഞു എന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നു, അത് 1.5 ശതമാനമായെന്ന്. കാര്യങ്ങളറിയാത്ത മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മൈക്ക് ഉദ്യോഗസ്ഥര്‍ക്ക് കൈമൈറുന്നത് കാണാമെന്ന് സ്വാമി പരിസിച്ചു.

ആവശ്യം കുറയുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന പ്രശ്നം, അല്ലാതെ ലഭ്യതക്കുറവല്ല. പക്ഷേ ധനമന്ത്രി ചെയ്യുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍, കോര്‍പ്പറേറ്റുകള്‍ ലഭ്യത കുത്തനെ ഉയര്‍ത്തുകയും ചെയ്തു. ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രമറിയാത്തതാണ് കാരണം. സത്യം പറയാന്‍ പ്രധാനമന്ത്രിയുടെ ഉപദേശേകര്‍ക്ക് പോലും ഭയമാണ്. എതിരഭിപ്രായം പറയുന്നവരെ നരേന്ദ്ര മോദിക്ക് വേണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

click me!