കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Jul 15, 2019, 11:40 AM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,413.35 ഡോളറാണ് ഇന്നത്തെ നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,215 രൂപയും പവന് 25,720 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ജൂലൈ 13 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,225 രൂപയും പവന് 25,800 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,413.35 ഡോളറാണ് ഇന്നത്തെ നിരക്ക്. 3.64 ഡോളറിന്‍റെ വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
 

PREV
click me!

Recommended Stories

വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!
ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ