സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു, ഒരു പവന് വില 1,12,080 രൂപ; വെള്ളി വിലയിൽ മാറ്റമില്ല

Published : Sep 17, 2026, 10:07 AM IST
gold price today

Synopsis

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 55 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയായി സ്വർണ വില. ഇന്നലെ സ്വർണം ഗ്രാമിന് 14,065 രൂപയിലും പവന് 1,12,520 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

സെപ്റ്റംബർ 16- 1,12,520 രൂപ

സെപ്റ്റംബർ 15- 1,12,320 രൂപ

സെപ്റ്റംബർ 14- രാവിലെ- 1,13,000 രൂപ| വൈകീട്ട്- 1,12,080 രൂപ

സെപ്റ്റംബർ 13- 1,13,240 രൂപ

സെപ്റ്റംബർ 12- 1,13,240 രൂപ

സെപ്റ്റംബർ 11- രാവിലെ 1,12,120 രൂപ| ഉച്ചയ്ക്ക് 1,13,240 രൂപ

സെപ്റ്റംബർ 10 -1,14,040 രൂപ

സെപ്റ്റംബർ 9- 1,13,160 രൂപ

സെപ്റ്റംബർ 8- 1,13,920 രൂപ

സെപ്റ്റംബർ 7- 1,13,520 രൂപ

PREV
Read more Articles on
click me!

Recommended Stories

ഓൺലൈൻ ഷോപ്പിങ് ഇനി പഴയതുപോലെയാകില്ല; കേന്ദ്രത്തിന്റെ ഇടപെടൽ, വരുന്നത് വൻ മാറ്റങ്ങൾ
റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ; യൂബറും ഒലയും നിരീക്ഷണത്തിൽ, നടപടി യാത്രയ്ക്ക് മുൻപ് കൂടുതൽ ചാർജ് ഈടാക്കുന്നതിന്