സ്വര്‍ണവില വീണ്ടും കുതിക്കുന്നു, റെക്കോര്‍ഡ് നിരക്കിന് അരികെ

Published : Jan 25, 2020, 12:04 PM IST
സ്വര്‍ണവില വീണ്ടും കുതിക്കുന്നു, റെക്കോര്‍ഡ് നിരക്കിന് അരികെ

Synopsis

ഒരു പവന്‍ സ്വര്‍ണത്തിന് 30,000 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി 24 ന് ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,750 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 30,000 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി 24 ന് ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.    

ആഗോളവിപണിയില്‍ സ്വർണവിലയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,571.56 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 

PREV
click me!

Recommended Stories

കടലുകടന്നെത്തിയ പൊറോട്ട എങ്ങനെ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമായി മാറി? അറിയാം ചരിത്രം!
ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു