കേരളത്തിലെ സ്വര്‍ണവില കൂടി

Published : Dec 17, 2019, 12:00 PM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,545 രൂപയും പവന് 28,360 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,530 രൂപയും പവന് 28,240 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,477.63 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

PREV
click me!

Recommended Stories

സർക്കാരുമായുള്ള ചർച്ച പരാജയം; ബാങ്കിലേക്ക് ഓടണ്ട, നാളെ മുതൽ 3 ദിവസത്തേക്ക് ബാങ്ക് അടഞ്ഞു കിടക്കും
മോഷ്ടിച്ചത് അമേരിക്കൻ സാങ്കേതിക വിദ്യ! ചൈനീസ് ടെക് ഭീമന് വമ്പൻ തിരിച്ചടി, യു.എസിൽ വാവെയ്‌ക്കെതിരായ ക്രിമിനൽ വിചാരണ തുടങ്ങി