കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Published : Mar 28, 2019, 11:57 AM IST
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Synopsis

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. മാര്‍ച്ച് 22 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. മാര്‍ച്ച് 22 ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തിൽ 24,520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു.   

ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. മാര്‍ച്ച് 22 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. മാര്‍ച്ച് 22 ന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. 

ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ കുറവുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,310 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം