കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Published : Mar 29, 2019, 12:38 PM ISTUpdated : Mar 29, 2019, 12:39 PM IST
കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

Synopsis

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഇന്നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,950 രൂപയും പവന് 23,600 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തിൽ 24,520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു.   

ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഇന്ന് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. 

ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ കുറവുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,289 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്
കുടിക്കുന്നയാളുടെ മൂഡും കാലാവസ്ഥയുമറിഞ്ഞ് ബിയര്‍ നല്‍കും എഐ; കിടിലന്‍ മേക്കോവറുമായി ഹെയ്നെക്കന്‍