ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം 'ഇഡ്ഡലി'; ലോക ഇഡ്ഡലി ദിനം അരികെ

Published : Mar 29, 2019, 10:27 AM IST
ഇന്ത്യക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം 'ഇഡ്ഡലി'; ലോക ഇഡ്ഡലി ദിനം അരികെ

Synopsis

കഴിഞ്ഞ മൂന്ന് വര്‍ഷമായി മാര്‍ച്ച് 30 ആണ് ലോക ഇഡ്ഡലി ദിനമായി ആഘോഷിക്കുന്നത്. ലോക ഇഡ്ഡലി ദിനം പ്രമാണിച്ച് നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും യൂബര്‍ ഇറ്റ്സിന് പദ്ധതിയുണ്ട്.

തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണം ഇഡ്ഡലിയാണെന്ന് കണ്ടെത്തല്‍. ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ യൂബര്‍ ഇറ്റ്സ് ആണ് ഇത്തരത്തിലൊരു നിരീക്ഷണം പുറത്ത് വിട്ടത്. പ്രഭാത ഭക്ഷണം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ യൂബര്‍ ഇറ്റ്സിന് ലഭിച്ചത് ഇഡ്ഡലിയാണ്. 

ഇഡ്ഡലി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബാംഗ്ലൂരാണ്. തൊട്ടുപുറകില്‍ മുംബൈയും മൂന്നാമതായി ഏറ്റവും കൂടുതല്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്തത് ചെന്നൈയുമാണ്. പിന്നാലെ നാലാം സ്ഥാനത്തായി പൂനെയും അഞ്ചാം സ്ഥാനം ഹൈദരാബാദിനുമാണ്. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി മാര്‍ച്ച് 30 ആണ് ലോക ഇഡ്ഡലി ദിനമായി ആഘോഷിക്കുന്നത്. ലോക ഇഡ്ഡലി ദിനം പ്രമാണിച്ച് നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും യൂബര്‍ ഇറ്റ്സിന് പദ്ധതിയുണ്ട്. ഇഡ്ഡലിയുടെ പ്രശസ്തി ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല. ആഗോള തലത്തില്‍ സാന്‍ഫ്രാന്‍സിസ്കോ, ലണ്ടന്‍, ന്യൂ ജേഴ്സി എന്നിവടങ്ങളില്‍ നിന്ന് നിരവധി ഇഡ്ഡലി ഓര്‍ഡറുകള്‍ ലഭിക്കുന്നത്. 
 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി