കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Jul 23, 2019, 11:42 AM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,245 രൂപയും പവന് 25,960 രൂപയുമായിരുന്നു നിരക്ക്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,416.20 ഡോളറാണ് ഇന്നത്തെ നിരക്ക്. 9.10 ഡോളറിന്‍റെ കുറവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
 

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു