ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തിയാല്‍ ഇനി പണികിട്ടും !

By Web TeamFirst Published Jul 23, 2019, 10:14 AM IST
Highlights

ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2017 നവംബറിലാണ് സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.

ദില്ലി: രാജ്യത്ത് ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയ സമിതി ശുപാര്‍ശ. ബിറ്റ് കോയിന്‍ പോലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ക്ക് പൂര്‍ണനിരോധനം വേണമെന്നും മന്ത്രാലയ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 2017 നവംബറിലാണ് സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ബിറ്റ്കോയിന് പുറമേ മറ്റ് ഡിജിറ്റല്‍ കറന്‍സികള്‍ രാജ്യത്ത് വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ക്രിപ്റ്റോകറന്‍സി മേഖലയില്‍ റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തില്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മന്ത്രാലയ സമിതി ശുപാര്‍ശ ചെയ്യുന്നു. 
 

click me!