കേരളത്തില്‍ സ്വര്‍ണവില കൂടി

Published : Mar 13, 2019, 10:19 AM ISTUpdated : Mar 13, 2019, 10:29 AM IST
കേരളത്തില്‍ സ്വര്‍ണവില കൂടി

Synopsis

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 3,005 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന് 24,040 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 2,985 രൂപയും പവന് 23,880 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,305 ഡോളറാണ് ഇന്നത്തെ നിരക്ക്. 

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

PREV
click me!

Recommended Stories

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മസ്‌കിനും തിരിച്ചടി! റിപ്പബ്ലിക്കന്‍മാര്‍ക്കായി ചെലവിട്ടത് കോടികള്‍
മഴ കുറഞ്ഞു; ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; ഇന്ത്യയുടെ ഇ20 ലക്ഷ്യത്തിന് തിരിച്ചടി?