തെരഞ്ഞെടുപ്പിന് മുന്‍പ് പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറയ്ക്കുമോ?; ആകാംക്ഷയില്‍ ബാങ്കിങ് മേഖല

By Web TeamFirst Published Mar 12, 2019, 3:25 PM IST
Highlights

റിസര്‍വ് ബാങ്കിന്‍റെ കഴിഞ്ഞ‌ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്‍റ്സ് കുറച്ചിരുന്നു. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. ഇത് കൂടാതെ നയ നിലപാട് ക്യാലിബറേറ്റഡ് ടൈറ്റനിംഗില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റിയിരുന്നു.

മുംബൈ: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമോ? ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയം ഇതാണ്. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതലാണ് ആരംഭിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ അടുത്ത പണനയ അവലോകനയോഗ തീരുമാനങ്ങള്‍ ഏപ്രില്‍ അഞ്ചിന് പുറത്ത് വന്നേക്കും. ഇതില്‍ റിപ്പോ നിരക്കുകളില്‍ കുറവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 

റിസര്‍വ് ബാങ്കിന്‍റെ കഴിഞ്ഞ‌ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്‍റ്സ് കുറച്ചിരുന്നു. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.25 ലേക്കാണ് കുറച്ചത്. 

ഇത് കൂടാതെ നയ നിലപാട് ക്യാലിബറേറ്റഡ് ടൈറ്റനിംഗില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ പണനയ അവലോകനയോഗത്തില്‍ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയതിന് പിന്നാലെ ബാങ്ക് വായ്പകളുടെ പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് ബാങ്ക് മോധാവികളോട് പ്രത്യേക യോഗത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

click me!