കേരളത്തില്‍ സ്വര്‍ണവില കൂടി

Published : Mar 20, 2019, 10:19 AM ISTUpdated : Mar 20, 2019, 10:20 AM IST
കേരളത്തില്‍ സ്വര്‍ണവില കൂടി

Synopsis

മാര്‍ച്ച് 19 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് 19 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,305.13 ഡോളറാണ് ഇന്നത്തെ നിരക്ക്. 

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു