ഡിഷ് ടിവിയെ ഏറ്റെടുക്കാനൊരുങ്ങി എയര്‍ടെല്‍: ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് കമ്പനിക്ക് സാധ്യത തെളിയുന്നു

Published : Mar 19, 2019, 04:50 PM IST
ഡിഷ് ടിവിയെ ഏറ്റെടുക്കാനൊരുങ്ങി എയര്‍ടെല്‍: ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് കമ്പനിക്ക് സാധ്യത തെളിയുന്നു

Synopsis

ലയനം സാധ്യമായാല്‍ പുതിയ കമ്പനിക്ക് 3.8 കോടി ഉപഭോക്താക്കളുണ്ടാകും. ഇന്ത്യന്‍ ഡിടിഎച്ച് വിപണിയില്‍ പുതിയ കമ്പനിക്ക് 61 ശതമാനം വിപണി വിഹിതമുണ്ടാകും. എന്നാല്‍, ലയന വാര്‍ത്തകളുമായി ബന്ധപ്പെട്ട് എയര്‍ടെല്ലും ഡിഷ് ടിവിയും ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 

ദില്ലി: ഡിഷ് ടിവി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ ലയിക്കാനൊരുങ്ങുന്നതായി ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ലയന നടപടികള്‍ പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവായി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി മാറും. ലയന നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. 

ലയനം സാധ്യമായാല്‍ പുതിയ കമ്പനിക്ക് 3.8 കോടി ഉപഭോക്താക്കളുണ്ടാകും. ഇന്ത്യന്‍ ഡിടിഎച്ച് വിപണിയില്‍ പുതിയ കമ്പനിക്ക് 61 ശതമാനം വിപണി വിഹിതമുണ്ടാകും. എന്നാല്‍, ലയന വാര്‍ത്തകളുമായി ബന്ധപ്പെട്ട് എയര്‍ടെല്ലും ഡിഷ് ടിവിയും ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. 

ട്രായിയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ഡിഷ് ടിവിയ്ക്കും വീഡിയോ കോണിനും സംയുക്തമായി 37 ശതമാനം വിപണി വിഹിതമാണുളളത്. ടാറ്റാ സ്കൈക്കാണ് വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനം. 27 ശതമാനമാണ് ടാറ്റാ സ്കൈയുടെ വിപണി വിഹിതം. എയര്‍ടെല്ലിന് 24 ശതമാനം വിപണി വിഹിതമാണുളളത്. 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ