കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന

Published : Mar 25, 2019, 10:32 AM IST
കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന

Synopsis

മാര്‍ച്ച് 22 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,005 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 24,040 രൂപയാണ് ഇന്നത്തെ നിരക്ക്. മാര്‍ച്ച് 24 ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. മാര്‍ച്ച് 22 നാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കൂടി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,316.10 ഡോളറാണ് ഇന്നത്തെ നിരക്ക്. 

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില 24,000 ത്തിന് മുകളിലേക്ക് ഉയര്‍ന്നത് ആഭരണ വില്‍പനയില്‍ വലിയ കുറവ് സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. മാര്‍ച്ച് 14 ന് ശേഷം ആദ്യമായാണ് സ്വര്‍ണവില 24,000 ത്തിന് മുകളിലേക്ക് കയറുന്നത്. 
 

PREV
click me!

Recommended Stories

വേണ്ടി വന്നത് 4200 മണിക്കൂർ! വിസ്‌കി വിപണിയിലെ അപൂര്‍വ നിധി; ഒരു കോടി വീപ്പകളില്‍ നിന്ന് ഡിയാജിയോ തിരഞ്ഞെടുത്തത് 12 എണ്ണം മാത്രം!
ഡയറ്റ് കോക്കും മോണ്‍സ്റ്റര്‍ എനര്‍ജിയും സ്റ്റോക്കില്ല! അലുമിനിയം ക്യാനുകൾ കിട്ടാനില്ല, വിയർത്ത് വൻകിട കമ്പനികൾ