കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി

Published : May 10, 2019, 10:51 AM ISTUpdated : May 10, 2019, 10:55 AM IST
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി

Synopsis

കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,975 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 23,800 രൂപയാണ് ഇന്നത്തെ നിരക്ക്. മെയ് ഒന്‍പതിന് ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ പത്ത് ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

ആഗോളവിപണിയിലും സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,286.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 
 

PREV
click me!

Recommended Stories

യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത
എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു