ജെറ്റ് ജീവനക്കാരെ സ്വാഗതം ചെയ്ത് ടാറ്റ; താജ്മഹല്‍ പാലസിലും, വിസ്താരയിലും അവസരം

By Web TeamFirst Published May 9, 2019, 2:34 PM IST
Highlights

ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഹോസ്പിറ്റാലിറ്റി വിഭാഗം വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ താജ് ശൃംഖലയില്‍ അനേകം തൊഴിലവസരങ്ങള്‍ പുതിയതായി ഉണ്ടാകും. ഇതിലേക്ക് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് അവസരം നല്‍കാനാണ് ഗ്രൂപ്പിന്‍റെ ആലോചന. 

മുംബൈ: ജെറ്റ് എയര്‍വേസിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ടാറ്റാ ഗ്രൂപ്പ്. ഗ്രൂപ്പിന്‍റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ താജ് മഹല്‍ പാലസിലേക്കാണ് തൊഴില്‍ നഷ്ടമായ ജെറ്റ് എയര്‍വേസ് ജീവനക്കാരെ ടാറ്റ ക്ഷണിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താജ് മഹല്‍ പാലസ് ജെറ്റ് എയര്‍വേസ് ജീവനക്കാരെ ക്ഷണിച്ചത്. 

ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഹോസ്പിറ്റാലിറ്റി വിഭാഗം വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ താജ് ശൃംഖലയില്‍ അനേകം തൊഴിലവസരങ്ങള്‍ പുതിയതായി ഉണ്ടാകും. ഇതിലേക്ക് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് അവസരം നല്‍കാനാണ് ഗ്രൂപ്പിന്‍റെ ആലോചന. ആദ്യമായാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്ന് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിക്കുന്നത്.

ഇതോടൊപ്പം ടാറ്റാ ഗ്രൂപ്പിന് സഹ ഉടമസ്ഥതതയുളള വിമാനക്കമ്പനിയായ വിസ്താരയും ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കാനുളള നടപടികളുമായി മുന്നോട്ട് പോവുകയാണ്. സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ തുടങ്ങിയവര്‍ പൈലറ്റുമാരടക്കുമുളള ജീവനക്കാര്‍ക്ക് നേരത്തെ തൊഴില്‍ നല്‍കിയിരുന്നു. 
 

click me!