Gold Rate Today| ഇന്നത്തെ സ്വർണ വില: ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട്; പവൻ സ്വർണത്തിന് വില കൂടി

By Web TeamFirst Published Nov 10, 2021, 12:02 PM IST
Highlights

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലെ വിലയിടിഞ്ഞത്. ഇന്ന് വീണ്ടും ഉയർന്നതോടെ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് ഇത് വലിയ പ്രതീക്ഷയായി. 

തിരുവനന്തപുരം: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ ഇടിഞ്ഞ സ്വർണ്ണവില ഇന്ന് വീണ്ടും വർധിച്ചു. ഇന്നത്തെ സ്വർണ വില (Gold rate today) 4520 രൂപയാണ്. 4510 രൂപയിൽനിന്ന് ഇന്നലെ 4500 രൂപയായി കുറഞ്ഞ ശേഷമാണ് ഇന്ന് ഒരു ഗ്രാമിന് 4520 രൂപയായി സ്വർണ്ണ വില വർധിച്ചത്.

അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4470 രൂപയായിരുന്നു നവംബർ അഞ്ചിന്. 40 രൂപയുടെ വർധനവാണ് നവംബർ ആറിന് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നലെ വിലയിടിഞ്ഞത്. ഇന്ന് വീണ്ടും ഉയർന്നതോടെ സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് ഇത് വലിയ പ്രതീക്ഷയായി. 

ഒരു പവൻ 22 കാരറ്റ് വിഭാഗത്തിൽ ഇന്നലത്തെ സ്വർണ വില 36000 രൂപയായിരുന്നു. ഇന്നത്തെ സ്വർണ്ണവില പവന് 36160 രൂപയാണ്. 160 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 10 ഗ്രാം 22 കാരറ്റ് സ്വർണവില 45000 രൂപയായിരുന്നു ഇന്നലെ. ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണവില 45200 രൂപയാണ്. 200 രൂപയുടെ വ്യത്യാസമാണ് ഈ വിഭാഗത്തിൽ ഇന്നത്തെ സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.


24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില 4931 രൂപയാണ്. 4910 രൂപയായിരുന്നു ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. 21 രൂപയുടെ വർധനവാണ് ഒരു ഗ്രാം സ്വർണത്തിൽ ഉണ്ടായിരിക്കുന്നത്. എട്ട് ഗ്രാം 24 കാരറ്റ് സ്വർണ വില 39448 രൂപയാണ്. 39280 രൂപയായിരുന്നു ഇന്നലത്തെ ഇതേ വിഭാഗത്തിലെ സ്വർണവില. 168 രൂപയുടെ വർധന ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായിട്ടുണ്ട്. ഇതേ വിഭാഗത്തിൽ പത്ത് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 49310 രൂപയാണ്. 49100 രൂപയാണ് ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. ഇന്നത്തെ സ്വർണവില 210 രൂപ വർധന രേഖപ്പെടുത്തി.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ​ഗ്രാം​ സ്വർണ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളി പ്രവചിക്കുന്നു. ആഗോള വിപണിയിലെ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിലെ സ്വർണ വില 52000 മുതൽ 53000 രൂപ വരെയാകും. അമേരിക്കൻ സമ്പദ്​ വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കും. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്.

click me!