Gold Rate Today : ചൂടായി സ്വർണവില; ഉയർന്നത് മൂന്ന് ദിവസനത്തിന് ശേഷം

Published : Jul 09, 2022, 10:13 AM IST
Gold Rate Today : ചൂടായി സ്വർണവില; ഉയർന്നത് മൂന്ന് ദിവസനത്തിന്  ശേഷം

Synopsis

രണ്ട് ദിവസംകൊണ്ട് 1000 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. വിപണി വില അറിയാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 1000 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില (Todays Gold Rate) ഇന്ന് 37560 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4695 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3880 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ  മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)


ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു.      വിപണി വില - 37,480 രൂപ
ജൂൺ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില - 37,400 രൂപ
ജൂൺ 30- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.        വിപണി വില - 37,320 രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 960 രൂപ ഉയർന്നു.    വിപണി വില - 38,280  രൂപ
ജൂലൈ  01- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില - 38,080  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു.     വിപണി വില - 38,400  രൂപ
ജൂലൈ  02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.     വിപണി വില - 38,200  രൂപ
ജൂലൈ  03- സ്വർണവില മാറ്റമില്ലാതെ തുടർന്നു                   വിപണി വില -  38,200  രൂപ
ജൂലൈ  04-  ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.    വിപണി വില -  38,400 രൂപ
ജൂലൈ  05-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.      വിപണി വില -  38,480  രൂപ
ജൂലൈ  06-  ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില - 38,080  രൂപ
ജൂലൈ  07-  ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു.   വിപണി വില - 37,480  രൂപ
ജൂലൈ  08-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                  വിപണി വില -  37,480   രൂപ

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ