Gold Rate Today : മൂന്നാം ദിനവും ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം

Published : Jun 30, 2022, 10:30 AM ISTUpdated : Jun 30, 2022, 11:01 AM IST
Gold Rate Today : മൂന്നാം ദിനവും ഇടിഞ്ഞ് സ്വർണവില; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം

Synopsis

തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില ഇടിയുന്നത്. ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില (Gold Rate) കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്നലെയും ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്  800 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില (Todays Gold Rate) ഇന്ന് 37320 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത് 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഇന്നലെയും 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3855 രൂപയാണ്.

 Read Also : ക്ഷീണം വിട്ട് ഉണർന്ന് വിപണി; സെന്‍സെക്‌സ് ഉയർന്നു, നേട്ടത്തിൽ തുടക്കം 

സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു.സാധാരണ വെള്ളിയുടെ വില  66 രൂപയിൽ നിന്നും ഒരു രൂപ കുറഞ്ഞ് 65 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. 

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 01 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില - 38000 രൂപ 
ജൂൺ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38080 രൂപ 
ജൂൺ 03 -  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില -  38480 രൂപ 
ജൂൺ 04 - ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില - 38200 രൂപ 
ജൂൺ 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില -  38200 രൂപ 
ജൂൺ 06 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ
ജൂൺ 07 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38080 രൂപ
ജൂൺ 08 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38160 രൂപ
ജൂൺ 09 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 38360 രൂപ
ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 38200 രൂപ
ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില - 38680 രൂപ
ജൂൺ 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില -  38680 രൂപ
ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില -  38680 രൂപ
ജൂൺ 14 - ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില - 37920 രൂപ
ജൂൺ 15 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 37720 രൂപ
ജൂൺ 16 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില - 38040 രൂപ
ജൂൺ 17 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 38200 രൂപ
ജൂൺ 18 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 38120 രൂപ
ജൂൺ 19- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില -  38120 രൂപ
ജൂൺ 20- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38200 രൂപ
ജൂൺ 21- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 38120 രൂപ
ജൂൺ 22- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 37960 രൂപ
ജൂൺ 23- ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 38120 രൂപ
ജൂൺ 24- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 37960 രൂപ
ജൂൺ 25- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38040 രൂപ
ജൂൺ 26- സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില -  38040 രൂപ
ജൂൺ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38120 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില - 37480 രൂപ
ജൂൺ 28- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37400 രൂപ

PREV
Read more Articles on
click me!

Recommended Stories

120 കോടിയിലേറെ മുതൽമുടക്ക്; കിൻഫ്രയിൽ പ്രവർത്തനമാരംഭിച്ച് വി-ഗാർഡ് ഇന്നൊവേഷൻ ക്യാംപസ്
ബ്രിട്ടന്റെ നട്ടെല്ലായി ഇന്ത്യക്കാര്‍; സമ്പദ്‌വ്യവസ്ഥ താങ്ങിനിര്‍ത്തുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകളെന്ന് റിപ്പോര്‍ട്ട്