വ്യാപാരം ആരംഭിച്ചപ്പോൾ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകൾ ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ ക്ഷീണം വിട്ട് ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 135 പോയന്റ് ഉയര്‍ന്ന് 53,162ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 15,835ലുമാണ് വ്യാപാരം ആരംഭിച്ചത്.

വ്യാപാരം ആരംഭിച്ചപ്പോൾ ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് നേട്ടത്തിലുള്ളത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, സിപ്ല, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട് എന്നിവയുടെ ഓഹരികൾ നഷ്ടത്തിൽ ആരംഭിച്ചു. 

പണപ്പെരുപ്പം കുതിച്ചപ്പോൾ കാലിടറിയ ആഗോള വിപണികളിൽ ഇന്നും നേട്ടം ഇല്ലെങ്കിലും രാജ്യത്തെ വിപണി സജീവമായിട്ടുണ്ട്. വിവിധ മേഖലകൾ എടുക്കുകയാണെങ്കിൽ ഐടി, മീഡിയ, ഫാര്‍മ, മെറ്റല്‍, റിയാല്‍റ്റി, നിഫ്റ്റി ബാങ്ക് സൂചികകള്‍ നേട്ടത്തിലാണ്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടം കാണാനാകുന്നുണ്ട്. എന്നാൽ ഓട്ടോ സൂചിക നേരിയ നഷ്ടത്തിലാണ്.