Gold Rate Today: ഉയരങ്ങളിൽത്തന്നെ ! ചാഞ്ചാട്ടങ്ങളില്ലാതെ ഇന്നത്തെ സ്വർണ വില

Published : Jan 12, 2025, 09:14 AM IST
Gold Rate Today: ഉയരങ്ങളിൽത്തന്നെ ! ചാഞ്ചാട്ടങ്ങളില്ലാതെ ഇന്നത്തെ സ്വർണ വില

Synopsis

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു പവൻ സ്വർണത്തിന് 58,520 രൂപയാണ് വില. മിനിഞ്ഞാന്ന് സ്വർണ വില 200 രൂപ വർധിച്ച് 58,480 രൂപയിലെത്തിയിരുന്നു. 

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെയും സ്വർണവില ഉയർന്നു 280 രൂപയാണ് വർധിച്ചത് മൂന്ന് ദിവസംകൊണ്ട് വര്‍ദ്ധിച്ചത് 600 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7315 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 6010  രൂപയാണ്. ഒരു ഗ്രാം വെള്ളിയുടെ വില 93.50 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ

ജനുവരി 02 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ

ജനുവരി 03 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ

ജനുവരി 04 - ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ

ജനുവരി 05 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 06 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 07 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 08 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. . വിപണി വില 57,800 രൂപ

ജനുവരി 09 -ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.  വിപണി വില 58,080 രൂപ

ജനുവരി 09 -ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.  വിപണി വില 58,080 രൂപ

ജനുവരി 10- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 58,280 രൂപ

ജനുവരി 11- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 58,520 രൂപ

ജനുവരി 02 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,520 രൂപ

'സമ്പന്നരെല്ലാം പോകാനാ​​ഗ്രഹിക്കുന്നത് ഈ രാജ്യങ്ങളിലേക്ക്' ; ഹെൻലി ആൻഡ് പാർട്ണേഴ്‌സ് റിപ്പോർട്ട്

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ
Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?