വർക്ക് ഫ്രം ഹോം മതിയാക്കി ഓഫീസിലേക്ക് തിരികെ എത്തണം; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

Published : Apr 24, 2025, 01:27 PM IST
വർക്ക് ഫ്രം ഹോം മതിയാക്കി ഓഫീസിലേക്ക് തിരികെ എത്തണം; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

Synopsis

കഴിഞ്ഞ വർഷം, ജീവനക്കാരെ ഓഫീസിലെത്തിക്കാനുള്ള മാർഗമായി കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ കാമ്പസിലെ ഹോട്ടലിൽ ഡിസ്‌കൗണ്ട് നിരക്കിൽ വേനൽകാല സ്‌പെഷ്യൽ താമസം  ജീവനക്കാർക്കായി ഗൂഗിൾ വാഗ്ദാനം ചെയ്തിരുന്നു

കോവിഡ് മഹമാരിക്ക് ശേഷമാണ് ലോകത്ത് 'വർക്ക് ഫ്രം ഹോം' എന്നതിന് കൂടുതൽ ജനപ്രീതി ഉണ്ടായത്. വീട്ടിലിരുന്നു ജോലി ചെയ്താൽമതിയെന്ന വൻകിട കമ്പനികൾ വരെ ഓഫർ നൽകിയപ്പോൾ ജീവനക്കാർ സന്തോഷിച്ചു. എന്നാൽ പകർച്ചവ്യാധി അവസാനിച്ചിട്ടും ജീവനക്കാർ മുഴുവനായി ഓഫീസുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമായേക്കും എന്ന രീതിയിലുള്ള മുന്നറിയിപ്പാണ് ഗൂഗിൾ നൽകുന്നത്. 

കമ്പനി ചെലവ് ചുരുക്കൽ നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം എന്നാണ് സൂചന .2023 ൽ വലിയ പിരിച്ചുവിടലാണ് കമ്പനി നടത്തിയത്. പല ജോലികളും വെട്ടിക്കുറച്ചു. 

നിലവിൽ ഏറ്റവും കൂടുതൽ ഈ തീരുമാനം ബാധിക്കുക ഗൂഗിളിന്റെ എച്ച്ആർ യൂണിറ്റായ പീപ്പിൾ ഓപ്പറേഷൻസിനാണ്. ഓഫീസിൽ നിന്ന് 50 മൈലിനുള്ളിലെ ജീവനക്കാർ ജൂൺ മാസത്തോടെ ഹൈബ്രിഡ് ജോലികളിലേക്ക് മാറണം, അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടും. എന്നാണ് ഗൂഗിളിന്റെ തീരുമാനം. 

കഴിഞ്ഞ വർഷം, ജീവനക്കാരെ ഓഫീസിലെത്തിക്കാനുള്ള മാർഗമായി കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ കാമ്പസിലെ ഹോട്ടലിൽ ഡിസ്‌കൗണ്ട് നിരക്കിൽ വേനൽകാല സ്‌പെഷ്യൽ താമസം  ജീവനക്കാർക്കായി ഗൂഗിൾ വാഗ്ദാനം ചെയ്തിരുന്നു. മൗണ്ടൻ വ്യൂവിലാണ് ഗൂഗിളിന്റെ ഓഫീസ്. അതിനാൽ അവിടെ  240 ഫുള്‍ ഫർണിഷ്ഡ്‌ മുറികളാണ് ജീവനക്കാർക്കായി കമ്പനി ഒരുക്കിയിരുന്നത്. കൂടാതെ ഓഫീസിലേക്ക് യാത്ര ചെയ്യുന്നതിന് പകരം ഒരു മണിക്കൂർ കൂടി ഉറങ്ങാനാകുന്നതിനെ കുറിച്ചും കമ്പനി പറഞ്ഞിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്നതാണ് നിലവിലെ ഗൂഗിളിന്റെ ആവശ്യം. 
 

PREV
Read more Articles on
click me!

Recommended Stories

600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്
നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും