Cryptocurrency: ക്രിപ്റ്റോ കറൻസിയുടെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി

By Asianet MalayalamFirst Published Nov 30, 2021, 3:27 PM IST
Highlights


കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടിയിട്ടില്ലെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ. പാർലമെൻറിൽ കൊടിക്കുന്നിൽ എംപിക്ക് നൽകിയ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 

ദില്ലി: ക്രിപ്റ്റോ കറൻസിയുമായി (Cryptocurrency) ബന്ധപ്പെട്ട പരസ്യങ്ങൾ നിയന്ത്രിക്കാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ (Nirmala sitaraman) പാർലമെൻറിൽ. എത്ര നികുതി ക്രിപ്റ്റോ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ചുവെന്നതിന് വിവരമില്ല. ക്രിപ്റ്റോ ഇടപാടുകൾ ജാഗ്രത വേണ്ട മേഖലയാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ അവതരിപ്പിക്കാനിരുന്ന ബില്ലിൽ മാറ്റം വരുത്തിയാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി സഭയിൽ അറിയിച്ചു. ക്യാബിനെറ്റ് അനുമതി നൽകിയാൽ ഉടൻ ബിൽ അവതരിപ്പിക്കുമന്നും നിർമല സീതാരാമൻ വ്യക്തമാക്കി

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടിയിട്ടില്ലെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ. പാർലമെൻറിൽ കൊടിക്കുന്നിൽ എംപിക്ക് നൽകിയ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഏജൻസികൾ നടപടികള‍് സ്വീകരിക്കും. സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ  ഏകീകൃത നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് റിസർവ് ബാങ്കിൻറെ ചട്ടങ്ങൾ എല്ലാ ബാങ്കുകൾക്കും ബാധകമാണെന്നായിരുന്നു സഹകരണ മന്ത്രാലയത്തിൻറെ മറുപടി.

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് അസമിലെ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചത്. എന്നാലിത് ദേശീയതലത്തിൽ നടപ്പാക്കാൻ തീരുമാനമില്ലെന്നാണ് ലോക്സഭയിൽ മാല റോയിയുടെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ് റായിയുടെ മറുപടി. എൻ.ആർ.സി ദേശീയ തലത്തിൽ നടപ്പാക്കുമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പലതവണ പറഞ്ഞിരുന്നു. അപ്പോഴാണ് അങ്ങനെയാരു തീരുമാനം ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ തന്നെ വിശദീകരണം. പൗരത്വ നിയമം വിജ്ഞാപനം ചെയ്തെങ്കിലും അതിനുള്ള ചട്ടങ്ങൾ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

click me!