ഡിജിറ്റല്‍ ഇന്ത്യ വേഗത്തില്‍ വേണം !, എസ്ബിഐയ്ക്കും പേടിഎമ്മിനും ടാര്‍ഗറ്റുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published May 28, 2019, 4:25 PM IST
Highlights

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് രാജ്യത്തെ സ്വകാര്യ -പൊതു മേഖല ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വാര്‍ഷിക ടാര്‍ഗറ്റ് ഫിക്സ് ചെയ്തത്. 

ദില്ലി: 2019- 20 സാമ്പത്തിക വര്‍ഷത്തേക്കുളള വാര്‍ഷിക ഡിജിറ്റല്‍ പണ ഇടപാടുകളുടെ ലക്ഷ്യം സര്‍ക്കാര്‍ പുതുക്കി നിര്‍ണ്ണയിച്ചു. 2019 -20 സാമ്പത്തിക വര്‍ഷം 4,000 കോടി ഡിജിറ്റല്‍ പണ ഇടപാടുകള്‍ നടക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2018 -19 ല്‍ ഇത് 1000 കോടി ഇടപാടുകളായിരുന്നു.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് രാജ്യത്തെ സ്വകാര്യ -പൊതു മേഖല ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വാര്‍ഷിക ടാര്‍ഗറ്റ് ഫിക്സ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്കില്‍ നിന്ന് 770 കോടി ഇടപാടുകളും പേടിഎമ്മില്‍ നിന്ന് 500 കോടി ഇടപാടുകളും നടപ്പ് സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്. 

സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് യഥാക്രമം 250 കോടിയും 280 കോടിയുമാണ് മന്ത്രാലയം നല്‍കിയിട്ടുളള ടാര്‍ഗറ്റ്. തെരഞ്ഞെടുപ്പിന് മുന്‍പാണ് സര്‍ക്കാര്‍ ടാര്‍ഗറ്റുകള്‍ നിര്‍ണ്ണയിച്ചു നല്‍കിയത്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഈ ലക്ഷ്യം നേടിയെടുക്കാനായി ഊര്‍ജ്ജിത ശ്രമങ്ങളുണ്ടായേക്കും. ധനകാര്യ നിയന്ത്രണ സംവിധാനങ്ങളായ റിസര്‍വ് ബാങ്ക്, ഐആര്‍ഡിഎ, സെബി തുടങ്ങിയവയ്ക്ക് ഡിജിറ്റല്‍ പണ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. 
 

click me!