കൽക്കരി മേഖലയിൽ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Web Desk   | Asianet News
Published : Jun 06, 2020, 10:26 PM IST
കൽക്കരി മേഖലയിൽ ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Synopsis

രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 75 ശതമാനം മുതൽ 80 ശതമാനം വരെ കൽക്കരി ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

നാഗ്‌പൂർ: രാജ്യത്തെ കൽക്കരി ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. അടുത്ത മൂന്ന് -നാല് വർഷങ്ങൾക്കുള്ളിലാണ് കേന്ദ്രം ഇത്രയും തുക നിക്ഷേപിക്കുക. മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ശ്രമം.

ഭൂഗർഭ കൽക്കരി ഖനികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ അദസ -നാഗ്പൂരിലും മധ്യപ്രദേശിലെ ഷർദ, ധൻകസ എന്നിവിടങ്ങളിലുമാണ് ഭൂഗർഭ കൽക്കരി ഖനികൾ തയ്യാറാക്കിയിരിക്കുന്നത്. 849 കോടി രൂപയാണ് ഇതിനായി ആകെ ചെലവഴിച്ചത്.

രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 75 ശതമാനം മുതൽ 80 ശതമാനം വരെ കൽക്കരി ഉപയോഗിച്ചാണെന്നും അദ്ദേഹം പറഞ്ഞു.2023 -24 കാലത്തേക്ക് ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദിപ്പിക്കാനാണ് ദി കോൾ ഇന്ത്യാ ലിമിറ്റഡിന് നൽകിയിരിക്കുന്ന ടാർജറ്റ്. ഇതിനായി 60 പുതിയ കൽക്കരി ബ്ലോക്കുകളും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്