പി എം കിസാൻ ഫണ്ടിൽ നിന്ന് ഒൻപത് കോടി കർഷകർക്ക് 18253 കോടി രൂപ ധനസഹായം

Web Desk   | Asianet News
Published : May 10, 2020, 01:02 PM IST
പി എം കിസാൻ ഫണ്ടിൽ നിന്ന് ഒൻപത് കോടി കർഷകർക്ക് 18253 കോടി രൂപ ധനസഹായം

Synopsis

പ്രധാൻ മന്ത്രി കിസാൻ സമ്മാന നിധിയിലൂടെ ഓരോ കർഷകനും വർഷം ആറായിരം രൂപയാണ് മൂന്ന് തുല്യ തവണകളിലായി ലഭിക്കുന്നത്.  

ദില്ലി: രാജ്യത്തെമ്പാടും ലോക്ക് ഡൗൺ നടപ്പിലാക്കിയത് മുതൽ ഇതുവരെയായി 9.13 കോടി കർഷകർക്ക് പ്രധാൻ മന്ത്രി കിസാൻ സ്കീം വഴി ധനസഹായം നൽകിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 18253 കോടി രൂപയാണ് വിതരണം ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാൻ മന്ത്രി കിസാൻ സമ്മാന നിധിയിലൂടെ ഓരോ കർഷകനും വർഷം ആറായിരം രൂപയാണ് മൂന്ന് തുല്യ തവണകളിലായി ലഭിക്കുന്നത്.  മാർച്ച് 25 മുതൽ രാജ്യത്തെമ്പാടും ലോക്ക് ഡൗൺ നടപ്പാക്കുന്നതായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 

രാജ്യത്തെ മൂന്ന് കോടിയോളം കർഷകർ തങ്ങളുടെ വായ്പയ്ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം നൽകണമെന്ന് അപേക്ഷിച്ചതായി ധനമന്ത്രി പറഞ്ഞു. അപേക്ഷിച്ച കർഷകരുടെ ആകെ വായ്പാ തുക 4,22,113 കോടിയാണ്.  നിർമ്മാണ മേഖലയെ പരിപോഷിപ്പിക്കാനായി റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ട് വഴി സംസ്ഥാനങ്ങൾക്ക് 4224 കോടിയുടെ സഹായം നൽകിയെന്നും ധനമന്ത്രി വ്യക്തമാക്കി.

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ