ആദായനികുതി വെട്ടിപ്പ്, ഈ കുറ്റങ്ങള്‍ക്ക് ഇനി ജയിലിൽ പോകേണ്ട; വിട്ടുവീഴ്ചയ്ക്കൊരുങ്ങി കേന്ദ്രം

Published : Jun 11, 2024, 06:43 PM IST
ആദായനികുതി വെട്ടിപ്പ്, ഈ  കുറ്റങ്ങള്‍ക്ക് ഇനി ജയിലിൽ പോകേണ്ട; വിട്ടുവീഴ്ചയ്ക്കൊരുങ്ങി കേന്ദ്രം

Synopsis

ചെറിയ ആദായനികുതി  നിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കാനും പ്രോസിക്യൂഷൻ തടയാനും പകരം പിഴ ഈടാക്കാനുമുള്ള  നടപടി   കേന്ദ്രം കൈക്കൊള്ളാൻ സാധ്യതയുണ്ടെന്നാണ് സൂചന

ദായനികുതി നിയമത്തിലെ ചില വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.  ചെറിയ ആദായനികുതി  നിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കാനും പ്രോസിക്യൂഷൻ തടയാനും പകരം പിഴ ഈടാക്കാനുമുള്ള  നടപടി   കേന്ദ്രം കൈക്കൊള്ളാൻ സാധ്യതയുണ്ടെന്നാണ് സൂചന.ആദായനികുതി നിയമലംഘനങ്ങൾക്ക്, പ്രോസിക്യൂഷൻ എന്നതായിരുന്നു ഇതുവരെയുള്ള സർക്കാരിന്റെ നിലപാട്.  ടിഡിഎസ് അടയ്ക്കുന്നത് വൈകുന്നത് പോലുള്ള നിസ്സാരമായ കുറ്റങ്ങൾക്ക് പോലും ഒരു കമ്പനിയുടെ ഡയറക്ടർമാരെപ്പോലും പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുന്ന നിയമമാണ് നിലവിലുള്ളത്.  വിവിധ വകുപ്പുകൾ പ്രകാരം ഒരാളെ പ്രോസിക്യൂട്ട് ചെയ്യാനും മൂന്ന് മാസം മുതൽ ഏഴ് വർഷം വരെ തടവിലാക്കാനും കഴിയും. കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ മാത്രം ക്രിമിനൽ പ്രോസിക്യൂഷൻ ഏർപ്പെടുത്തുന്ന രീതിയിലേക്ക് നിയമം മാറ്റുന്നതിനാണ് ആലോചന. സർക്കാരിന്റെ ഇത്തരം നടപടി നികുതിദായകരും അധികാരികളും തമ്മിൽ പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് വ്യവസായ ലോകം അഭിപ്രായപ്പെട്ടു.

ചെറിയ തർക്കങ്ങൾ ഒഴിവാക്കി നികുതി വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  പ്രത്യക്ഷ നികുതി, ജിഎസ്ടി, കസ്റ്റംസ് എന്നിവയുൾപ്പെടെ നികുതി നിയമങ്ങളിലെ 50-60 വ്യവസ്ഥകൾ  ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന് നേരത്തെ നടന്ന പല ചർച്ചകളിലും വ്യവസായ ലോകം ആവശ്യപ്പെട്ടിരുന്നു. പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അധികമാരമേറ്റ് നടപ്പാക്കുന്ന നൂറ് ദിവസത്തെ കര്‍മ പദ്ധതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നാണ് സൂചനയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വ്യവസായ മേഖലയുടെ തടസമില്ലാത്ത മുന്നോട്ട് പോക്കിന് ഇക്കാര്യം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഇതിന്റെ തുടക്കമെന്ന നിലയ്ക്ക് 1962 മുതൽ 2009-10 വരെയുള്ള കാലയളവിൽ നൽകിയ 25,000 രൂപ വരെയുള്ള നികുതി കുടിശിക  നോട്ടീസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചിരുന്നു. ഇത് 1 കോടി നികുതിദായകരെ സഹായിക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം