ജൂൺ മാസത്തിലും ജിഎസ്ടി വരുമാന വരവ് ഇടിഞ്ഞു

By Web TeamFirst Published Jul 1, 2020, 10:17 PM IST
Highlights

 സംസ്ഥാന ജിഎസ്‌ടി വരുമാനം 23,970 കോടിയും ഇന്റഗ്രേറ്റഡ് ജിഎസ്‌ടി 40,302 കോടിയുമാണ്.

ദില്ലി: ജൂൺ മാസത്തിലെ ചരക്ക് സേവന നികുതി വരുമാനം 90,917 കോടി രൂപ.  തുടർച്ചയായ മൂന്നാം മാസവും വരുമാനത്തിൽ ഇവിടുണ്ടായി. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ചുള്ള കണക്കുകളിൽ ജൂണിൽ 9.02 ശതമാനം മാത്രമാണ് ഇടിവുണ്ടായത്. മെയിൽ 38.17 ശതമാനവും ഏപ്രിലിൽ 71.63 ശതമാനവുമായിരുന്നു ഇടിവ്.

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന ഇടിവ് 70 ശതമാനമാണ്. കേന്ദ്രസർക്കാരിന് മെയ് മാസത്തിൽ 62,009 കോടിയും ഏപ്രിൽ മാസത്തിൽ 32,394 കോടി രൂപയുമാണ് നികുതി വരുമാനം നേടാനായത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 99,940 കോടി രൂപയായിരുന്നു നികുതി വരുമാനം

ജൂണിൽ നേടിയ കേന്ദ്ര ജിഎസ്‌ടി 18,980 കോടി രൂപയാണ്. സംസ്ഥാന ജിഎസ്‌ടി വരുമാനം 23,970 കോടിയും ഇന്റഗ്രേറ്റഡ് ജിഎസ്‌ടി 40,302 കോടിയുമാണ്. കോംപൻസേഷൻ സെസ് 7,665 കോടി രൂപയാണ്.

click me!