സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

By Web TeamFirst Published Oct 12, 2020, 7:50 AM IST
Highlights

കേന്ദ്ര സര്‍ക്കാര്‍ തന്നെ വായ്പയെടുക്കണമെന്നാണ് കേരളമുള്‍പ്പെടെ 9 സംസ്ഥാനങ്ങളുടെ ആവശ്യം.
 

ദില്ലി: സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എങ്ങനെ നികത്തണമെന്ന തര്‍ക്കം പരിഹരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ചേരും. റിസര്‍വ് ബാങ്ക് വഴി സംസ്ഥാനങ്ങള്‍ തന്നെ വായ്പയെടുക്കണമെന്ന നിര്‍ദേശത്തെ 20 സംസ്ഥാനങ്ങള്‍ അനുകൂലിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ തന്നെ വായ്പയെടുക്കണമെന്നാണ് കേരളമുള്‍പ്പെടെ 9 സംസ്ഥാനങ്ങളുടെ ആവശ്യം. സംസ്ഥാനങ്ങളുടെ കടമെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് അധികാരമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

പ്രശ്‌ന പരിഹാരത്തിന് മന്ത്രിമാരുടെ സമിതി രൂപീകരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. നഷ്ടപരിഹാരം മൂന്ന് ലക്ഷം കോടി രൂപയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. സെസ് ഇനത്തിലെ 65,000 കോടി രൂപ മാറ്റി നിര്‍ത്തിയാല്‍ ബാക്കി 2.35 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ വായ്പയെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഏപ്രില്‍ മുതല്‍ ജൂലൈ വരെ മാത്രം 7,077 കോടി രൂപയാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. 915 കോടി രൂപ കഴിഞ്ഞ ആഴ്ച്ച ലഭിച്ചിരുന്നു.

click me!