ജിഎസ്‌ടി നഷ്‌ടപരിഹാരം: പ്രശ്ന പരിഹാരത്തിന് പ്രത്യേക യോ​ഗം വിളിച്ച് കേന്ദ്ര സർക്കാർ

By Web TeamFirst Published Oct 11, 2020, 7:54 PM IST
Highlights

ജിഎസ്ടി നഷ്‌ടപരിഹാരം സംബന്ധിച്ച തർക്കങ്ങൾ പരിഹാരിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ദില്ലി കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളും ജിഎസ്ടി നഷ്ടപരിഹാര വിതരണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ വീണ്ടും യോഗം ചേരും. ജിഎസ്ടി വരുമാനക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾ വായ്പയെടുക്കണമെന്ന ധനമന്ത്രാലയത്തിന്റെ നിർദ്ദേശം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ തള്ളിയിരുന്നു. 

ജിഎസ്ടി നഷ്‌ടപരിഹാരം സംബന്ധിച്ച തർക്കങ്ങൾ പരിഹാരിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി വരുമാന കുറവ് തുക പൂർണമായും കടമെടുത്ത് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ കേരള, പശ്ചിമ ബംഗാൾ, പഞ്ചാബ്, ദില്ലി എന്നിവർ ആവശ്യപ്പെട്ടത്. തർക്ക പരിഹാര സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര വിസമ്മതിക്കുകയാണെന്നാണ് കേരളത്തിന്റെ ആരോപണം. 

click me!