'ഇനി രക്ഷപ്പെടില്ല'; വെട്ടിപ്പുകാര്‍ക്കായി വലവിരിച്ച് ജിഎസ്ടി വകുപ്പ്

Published : Oct 19, 2023, 06:46 PM IST
'ഇനി രക്ഷപ്പെടില്ല'; വെട്ടിപ്പുകാര്‍ക്കായി വലവിരിച്ച് ജിഎസ്ടി വകുപ്പ്

Synopsis

ജോലി, കമ്മിഷന്‍ ഇടപാട്, ബാങ്ക് ലോണ്‍ എന്നിവ വാഗ്ദാനം ചെയ്താണ് രേഖകള്‍ സ്വന്തമാക്കുന്നത്.  കെവൈസി രേഖകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ഇടയ്ക്കിടെ  പണം നല്‍കിയും അവരുടെ അറിവോടു കൂടിയും നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്

യറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്‍റലിജന്‍സ് ഈ വര്‍ഷം ഇതു വരെ കണ്ടെത്തിയത് 1.36 ലക്ഷം കോടിയുടെ നികുതി വെട്ടിപ്പ്. വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അപേക്ഷകളും പിടികൂടിയിട്ടുണ്ട്. 2023 ജൂണ്‍ മുതല്‍ ഡിജിജിഐ നടത്തിയ അന്വേഷണത്തിലൂടെയാണ് നികുതി വെട്ടിപ്പ് ശ്രമങ്ങള്‍ കണ്ടെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തിയ ഡേറ്റ അനാലിസിലൂടെയാണ് നികുതി വെട്ടിപ്പുകാരെ പിടികൂടിയത്.

ALSO READ: വായ്പ നല്കാൻ ഗൂഗിൾ പേ; 10,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരെ നേടാം

ആളുകള്‍ അറിയാതെ അവരുടെ രേഖകള്‍ ഉപയോഗിച്ച് വ്യാജ കമ്പനികള്‍ ഉപയോഗിച്ചാണ് പല തട്ടിപ്പുകളും നടത്തുന്നതെന്ന് ജിഎസ്ടി ഇന്‍റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ജോലി, കമ്മിഷന്‍ ഇടപാട്, ബാങ്ക് ലോണ്‍ എന്നിവ വാഗ്ദാനം ചെയ്താണ് രേഖകള്‍ സ്വന്തമാക്കുന്നത്.  കെവൈസി രേഖകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ഇടയ്ക്കിടെ  പണം നല്‍കിയും അവരുടെ അറിവോടു കൂടിയും നികുതി വെട്ടിപ്പ് നടത്തുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 14,000 കോടി രൂപയുടെ 1,040 വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട കേസുകള്‍ കണ്ടെത്തുകയും 91 പേരെ പിടികൂടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.ഇടപാടുകളുടേയും ഉല്‍പ്പന്നങ്ങളുടേയും മൂല്യവര്‍ധനവിന്‍റെ ഓരോ ഘട്ടത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ നിന്ന് നികുതി വെട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാനാവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.  

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ജിഎസ്ടി കുടിശിക വരുത്തിയ നിരവധി കമ്പനികള്‍ക്ക് ജിഎസ്ടി ഇന്‍റലിജന്‍സ് നോട്ടീസ് അയച്ചിരുന്നു. ഏറ്റവും കൂടുതല്‍ തുകയ്ക്കുള്ള നോട്ടീസ് നല്‍കിയത് ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയായ ഡ്രീം 11 ആണ്. 28,000 കോടിയുടെ നോട്ടീസാണ് അവര്‍ക്ക് ലഭിച്ചത്. ഐടി കമ്പനികള്‍, വാഹന നിര്‍മാതാക്കള്‍, എഫ്എംസിജി കമ്പനികള്‍, എന്നിവയ്ക്കെല്ലാം നോട്ടീസ് ലഭിച്ചു. മാരുതിക്ക് 139.9 കോടിയുടെ നോട്ടീസാണ് നല്‍കിയിരിക്കുന്നത്. ഇന്‍ഫോസിസിന് മാത്രം പിഴത്തുകയും പലിശയും ചേര്‍ത്ത് 37.5 ലക്ഷം രൂപയുടെ നോട്ടീസ് ആണ് നല്‍കിയത്.

ALSO READ: നവരാത്രി പൂജയ്ക്ക് എത്ര ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും? അവധികള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ