സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് ഉയരും, വില 1.25 ലക്ഷം കടന്നേക്കും; ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിര്‍ണ്ണായകം

Published : Sep 22, 2025, 04:58 PM IST
GST

Synopsis

ഉയര്‍ന്ന വിലയാണെങ്കില്‍ പോലും സ്വര്‍ണ്ണത്തിന് ആവശ്യകത വര്‍ദ്ധിക്കുമെന്നും, വരും മാസങ്ങളില്‍ വിലയില്‍ വര്‍ദ്ധന ഉണ്ടായേക്കുമെന്നും സൂചന. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ മാറ്റങ്ങളാണ് ഈ പ്രവണതയ്്ക്ക് പ്രധാന കാരണം

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സ്വര്‍ണ്ണ വിപണിയില്‍ പുതിയ ഉണര്‍വ്വിന് വഴിയൊരുക്കുന്നു. ഉയര്‍ന്ന വിലയാണെങ്കില്‍ പോലും സ്വര്‍ണ്ണത്തിന് ആവശ്യകത വര്‍ദ്ധിക്കുമെന്നും, വരും മാസങ്ങളില്‍ വിലയില്‍ വര്‍ദ്ധന ഉണ്ടായേക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ മാറ്റങ്ങളാണ് ഈ പ്രവണതയ്്ക്ക് പ്രധാന കാരണം. ജിഎസ്ടിയിലെ 12% , 28% സ്ലാബുകള്‍ ഒഴിവാക്കി അവയെ 5% 18% സ്ലാബുകളിലേക്ക് മാറ്റിയതോടെ സാധാരണക്കാരുടെ കൈയ്യില്‍ കൂടുതല്‍ പണമെത്തും. ഇത് ഉപഭോക്തൃ ചിലവിനെ വര്‍ദ്ധിപ്പിക്കുകയും, ആഭ്യന്തര ഡിമാന്‍ഡ് കൂട്ടുകയും ചെയ്യും. ഈ മാറ്റങ്ങള്‍ സ്വര്‍ണ്ണവിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കൂടാതെ, വരാനിരിക്കുന്ന ഉത്സവ സീസണുകളും വിവാഹങ്ങളും സ്വര്‍ണ്ണവിപണിക്ക് കൂടുതല്‍ കരുത്തേകും.

ആഗോളതലത്തില്‍ സ്വര്‍ണ്ണവില ഓഗസ്റ്റില്‍ ഔണ്‍സിന് 3429 ഡോളര്‍ (ഏകദേശം 2,85,000 രൂപ ) കടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 3.9% വര്‍ദ്ധനവാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 35% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ആഗോള സ്വര്‍ണ്ണാഭരണ വിപണിയുടെ 50% കൈകാര്യം ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. ഉപഭോക്തൃ ചിലവില്‍ ഉണ്ടാകുന്ന വര്‍ദ്ധന ഇന്ത്യയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതല്‍ വില്‍ക്കാന്‍ സഹായിക്കും. നിലവില്‍, മള്‍ട്ടി-കമോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിലെ കണക്കുകള്‍ പ്രകാരം പത്ത് ഗ്രാം സ്വര്‍ണ്ണത്തിന് ഏകദേശം 1,09,000 രൂപയാണ് വില. എന്നാല്‍, 2026-ല്‍ സ്വര്‍ണ്ണവില ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ കടന്നേക്കാം എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. സ്വര്‍ണ്ണത്തിന് വില വര്‍ദ്ധിച്ചാലും, ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കാരണം ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കുമെന്നതിനാല്‍, ആവശ്യകതയില്‍ വലിയ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ വഴി സാധാരണ ജനങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതും, ഒപ്പം ഉത്സവകാലവും വിവാഹങ്ങളും വരുന്നതും സ്വര്‍ണ്ണവിപണിയെ കൂടുതല്‍ സജീവമാക്കും. അതിനാല്‍, സ്വര്‍ണ്ണം വിപണിയില്‍ ഒരു സുരക്ഷിത നിക്ഷേപമായി തുടരുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു.

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

PREV
Read more Articles on
click me!

Recommended Stories

ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു
പലിശ കുറച്ച് ആർബിഐ, റിപ്പോ 5.25 ശതമാനത്തിൽ; നേട്ടം ആർക്കൊക്കെ?