ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് താഴെ, എട്ട് മാസത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ നികുതി വരവ്

By Web TeamFirst Published Jul 6, 2021, 4:48 PM IST
Highlights

ജൂണിലെ ജിഎസ്ടി വരുമാനം മെയ് മാസത്തിൽ നടത്തിയ ബിസിനസ്സ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. 

ദില്ലി: ജൂൺ മാസത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയായി. ജൂൺ മാസത്തെ മൊത്തം ജിഎസ്ടി വരുമാനം 92,849 കോടി രൂപയാണ്. എട്ട് മാസത്തിന് ശേഷം ആദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിക്ക് താഴെയാകുന്നത്. 

2021 ജൂൺ മാസത്തെ വരുമാനം കഴിഞ്ഞ വർഷത്തെ സമാന മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണ്. 2020 സെപ്റ്റംബറിനുശേഷം ഇതാദ്യമായാണ് വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴെയെത്തുന്നത്. 

കേന്ദ്ര ജിഎസ്ടിയിനത്തിൽ 16,424 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 20,397 കോടി രൂപയും ഐജിഎസ്ടിയിനത്തിൽ 49,079 കോടി രൂപയുമാണ് സമാഹരിച്ചത്. സെസായി 6,949 കോടി രൂപയും ലഭിച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി.

ജൂണിലെ ജിഎസ്ടി വരുമാനം മെയ് മാസത്തിൽ നടത്തിയ ബിസിനസ്സ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. മെയ് മാസത്തിൽ, മിക്ക സംസ്ഥാനങ്ങളും, കൊവിഡ് കാരണം കേന്ദ്ര ഭരണപ്രദേശങ്ങളിലോ പൂർണ്ണമായോ ഭാഗികമായോ പ്രസ്തുത കാലയളവിൽ പൂട്ടിയിരിക്കുകയായിരുന്നു. അതിനാൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടിരുന്നു. ഇ-വേ ബിൽ ഡാറ്റ പ്രകാരം ഏപ്രിൽ മാസത്തിലെ 59 ദശലക്ഷത്തിൽ നിന്ന് 39.9 ദശലക്ഷമായി ഇ-വേ ബില്ലുകൾ കുറഞ്ഞു, 30 ശതമാനത്തിലധികമാണ് ഇടിവ്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!