ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് മുകളിൽ; നികുതി വരുമാന റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം

Web Desk   | Asianet News
Published : Aug 01, 2021, 03:00 PM ISTUpdated : Aug 01, 2021, 03:11 PM IST
ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് മുകളിൽ; നികുതി വരുമാന റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം

Synopsis

2021 ജൂലൈ ഒന്ന് മുതൽ ജൂലൈ 31 വരെ സമർപ്പിച്ച ജിഎസ്ടിആർ -3 ബി റിട്ടേണുകളിൽ നിന്ന് ലഭിച്ച ജിഎസ്ടി വരുമാനവും അതേ കാലയളവിൽ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ഐജിഎസ്ടിയും സെസും ഉൾപ്പെടുന്നതാണ് നികുതി വരുമാനം.   

ദില്ലി: ജൂലൈ മാസത്തെ ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 33 ശതമാനം വർധനവാണ് നികുതി വരുമാനത്തിലുണ്ടായത്.

2021 ജൂലൈ മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി 1,16,393 കോടി രൂപയാണ്, അതിൽ സിജിഎസ്ടി 22,197 കോടി, എസ്‍ജിഎസ്ടി 28,541 കോടി, 57,864 കോടി രൂപയാണ് ഐജിഎസ്ടി (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 27,900 കോടി ഉൾപ്പെടെ) സെസ് 7,790 കോടി (ചരക്ക് ഇറക്കുമതിയു‌ടെ ഭാ​ഗമായി ലഭിച്ച 815 കോടി ഉൾപ്പെടെ).

2021 ജൂലൈ ഒന്ന് മുതൽ ജൂലൈ 31 വരെ സമർപ്പിച്ച ജിഎസ്ടിആർ -3 ബി റിട്ടേണുകളിൽ നിന്ന് ലഭിച്ച ജിഎസ്ടി വരുമാനവും അതേ കാലയളവിൽ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ഐജിഎസ്ടിയും സെസും ഉൾപ്പെടുന്നതാണ് നികുതി വരുമാനം. 

സർക്കാർ 28,087 കോടി സിജിഎസ്ടിക്കും 24100 കോടി രൂപ എസ്‍ജിഎസ്ടിക്കും ഐജിഎസ്ടിയിൽ നിന്ന് റെ​ഗുലർ സെറ്റിൽമെന്റിലൂടെ തീർപ്പാക്കി. 2021 ജൂലൈ മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 50284 കോടിയും, എസ്ജിഎസ്ടിക്ക് 52641 കോടിയുമാണ്.

2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 33% കൂടുതലാണ്. ഈ മാസത്തിൽ, ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 36% കൂടുതലാണ്, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം സമാന മാസത്തിൽ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 32% കൂടുതലാണ്.

കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ, ജൂലൈ 2021 ലെ ജിഎസ്ടി ശേഖരം വീണ്ടും ഒരു ലക്ഷം കോടി കടന്നു, ഇത് സമ്പദ് വ്യവസ്ഥയുടെ വേഗത്തിലുളള വീണ്ടെടുക്കലിന്റെ വ്യക്തമായി സൂചനയാണ്. ഉയർന്ന ജിഎസ്ടി വരുമാനം വരും മാസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍