ജിഎസ്ടി നഷ്ടപരിഹാരം: കേന്ദ്ര നയത്തിനെതിരെ പ്രതിഷേധവുമായി തോമസ് ഐസക്

By Web TeamFirst Published Dec 18, 2019, 10:05 AM IST
Highlights

വരുമാനം ഉണ്ടെങ്കിലേ ജിഎസ്ടി നഷ്ടപരിഹാരം നൽകാനാകു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാനാകില്ല. സംസ്ഥാന സര്‍ക്കാരുകളുമായി കൊന്പുകോര്‍ക്കാനുള്ള ഒരു അവസരവും കേന്ദ്രം പാഴാക്കുന്നില്ലെന്നും തോമസ് ഐസക്.

ദില്ലി: സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തിൽ തീരുമാനം ഉണ്ടാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്രയും ബഹളങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും സെസിൽ തീരുമാനം എടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഡിസംബര്‍ വരെയുള്ള നഷ്ടപരിഹാര തുക ആവശ്യപ്പെട്ടിട്ടും ഒക്ടോബര്‍ വരെ ഉള്ളത് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയതെന്നും ധനമന്ത്രി തോമസ് ഐസക് ദില്ലിയിൽ പറ‍ഞ്ഞു. 

വരുമാനം ഉണ്ടെങ്കിലേ ജിഎസ്ടി നഷ്ടപരിഹാരം നൽകാനാകു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാനാകില്ല. ബിജെപി ഇതര സര്‍ക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ധാരണയിലെത്തി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം എന്നും തോമസ് ഐസക് പറഞ്ഞു. സാ സംസ്ഥാന സര്‍ക്കാരുകളുമായി കൊമ്പുകോര്‍ക്കാനുള്ള ഒരു അവസരവും കേന്ദ്രം പാഴാക്കുന്നില്ലെന്നും തോമസ് ഐസക് ആരോപിച്ചു. ദില്ലിയിൽ ജിഎസ്ടി കൗൺസിൽ ചേരാനിരിക്കെയാണ് തോമസ് ഐസകിന്‍റെ പ്രതികരണം. 

സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നതിനെതിരെ നിയമ നടപടി അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ജിഎഎസ്ടി നടപ്പാക്കിയ ശേഷം നികുതി വരുമാനത്തിൽ 14 ശതമാനം വര്‍ദ്ധനയില്ലാത്ത സംസ്ഥാനങ്ങൾക്ക് അത് ഉറപ്പ് നൽകുന്നതിന് കേന്ദ്രം നഷ്ടപരിഹാരം  നൽകണമെന്നാണ് വ്യവസ്ഥ. 

click me!