ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ് ഉപയോ​ഗിക്കുന്നത്? നിയമങ്ങളിൽ മാറ്റം, ഫീസും റിവാര്‍ഡും പുതുക്കി ഈ ബാങ്ക്

Published : Jun 04, 2025, 12:34 PM IST
ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ് ഉപയോ​ഗിക്കുന്നത്? നിയമങ്ങളിൽ മാറ്റം, ഫീസും റിവാര്‍ഡും പുതുക്കി ഈ ബാങ്ക്

Synopsis

എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഫീസ് ഘടനയിലും റിവാര്‍ഡ് പ്രോഗ്രാമുകളിലും സുപ്രധാന മാറ്റങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഫീസ് ഘടനയിലും റിവാര്‍ഡ് പ്രോഗ്രാമുകളിലും സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. 2025 ജൂലൈ 1 മുതല്‍ ഈ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വാടക പേയ്മെന്റുകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ്, വാലറ്റ് ലോഡിംഗ് എന്നിവയ്ക്കാണ് പുതിയ നിരക്കുകള്‍ ബാധകമാവുക

വാടക പേയ്മെന്റ് ഇടപാടുകള്‍

എല്ലാ വാടക പേയ്മെന്റ് ഇടപാടുകള്‍ക്കും 1% ഫീസ് ഈടാക്കും. ഈ ഫീസ് ഇടപാടിന്റെ മൊത്തം തുകയുടെ അടിസ്ഥാനത്തില്‍ കണക്കാക്കും. ഇത് പ്രതിമാസം 4,999 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിംഗ് ചാര്‍ജ്

ഒരു കലണ്ടര്‍ മാസത്തില്‍ 10,000 രൂപയില്‍ കൂടുതലുള്ള മൊത്തം ഗെയിമിംഗ് ചെലവുകള്‍ക്ക് 1% ഫീസ് ബാധകമാകും. ഈ ചാര്‍ജ് മാസത്തിലെ അത്തരം ഇടപാടുകള്‍ക്ക് ചെലവഴിച്ച മുഴുവന്‍ തുകയ്ക്കും ബാധകമാകും. ഓരോ ഇടപാടിനും പരമാവധി 4,999 രൂപയാണ് ഫീസ് പരിധി.

വാലറ്റ് ലോഡിംഗ് ഇടപാടുകള്‍

സമാനമായി, പേസപ്പ്  ഒഴികെയുള്ള വാലറ്റ് ലോഡിംഗ് ഇടപാടുകള്‍ക്ക്, പ്രതിമാസ ചെലവ് 10,000 രൂപ കവിയുമ്പോള്‍ 1% ഫീസ് ഈടാക്കും. കലണ്ടര്‍ മാസത്തിലെ മൊത്തം വാലറ്റ് ലോഡിംഗ് തുകയ്ക്ക് ഫീസ് ബാധകമാകും. ഓരോ ഇടപാടിനും 4,999 രൂപയാണ് ഫീസ് പരിധി.

എന്താണ് പേസപ്പ്

എച്ച്ഡിഎഫ്സിയുടെ ഒരു ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലിക്കേഷനാണ് പേസപ്പ്. ബാങ്ക് അക്കൗണ്ടോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളോ ഇല്ലാതെ തന്നെ ബില്‍ പേയ്മെന്റുകള്‍, പണം കൈമാറ്റം, ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയുള്‍പ്പെടെ വിവിധ പേയ്മെന്റുകള്‍ നടത്താന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു

ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കുള്ള റിവാര്‍ഡ് പോയിന്റ് 

ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കുള്ള റിവാര്‍ഡ് പോയിന്റ്  പുതിയ പ്രതിമാസ പരിധികളോടെയായിരിക്കും. ഇന്‍ഫിനിയ , ഇന്‍ഫിനിയ മെറ്റല്‍ എഡിഷന്‍  കാര്‍ഡുകള്‍ക്ക് പ്രതിമാസം 10,000 പോയിന്റുകള്‍ വരെ ലഭിക്കും. ഡൈനേഴ്‌സ് ബ്ലാക്ക് , ഡൈനേഴ്‌സ് ബ്ലാക്ക് മെറ്റല്‍ , എച്ച്.ഒ.ജി ഡൈനേഴ്‌സ് ക്ലബ് , ബിസ്ബ്ലാക്ക് മെറ്റല്‍ കാര്‍ഡുകള്‍ക്ക്  പ്രതിമാസം 5,000 പോയിന്റുകളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മറ്റ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് പ്രതിമാസം 2,000 റിവാര്‍ഡ് പോയിന്റുകളായിരിക്കും പരിധി.

ഈ ക്രെഡിറ്റ് കാര്‍ഡുകളില്‍ പരിധിയില്ല

മാരിയറ്റ് ബോണ്‍വോയ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കുള്ള പോയിന്റുകള്‍ക്ക് പരിധിയില്ല.

ഈ ഇടപാടുകള്‍ക്ക് റിവാര്‍ഡ്/ക്യാഷ് പോയിന്റുകള്‍ ഇല്ല

ഇതേ തീയതി മുതല്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടപാടുകള്‍ക്ക് ഒരു എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡിലും റിവാര്‍ഡ് പോയിന്റുകളോ ക്യാഷ് പോയിന്റുകളോ ലഭിക്കില്ല എന്നതും ശ്രദ്ധേയമാണ്.

ലോഞ്ച് പ്രവേശനം

2025 ജൂണ്‍ 10 മുതല്‍, ടാറ്റാ ന്യൂ ഇന്‍ഫിനിറ്റി, ടാറ്റാ ന്യൂ പ്ലസ് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള ലോഞ്ച് പ്രവേശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എച്ച്ഡിഎഫ്സി ബാങ്ക് പുതുക്കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ലോഞ്ചില്‍ നേരിട്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭ്യന്തര ലോഞ്ച് പ്രവേശനം ലഭിക്കില്ല. പകരം, യോഗ്യരായ ഉപഭോക്താക്കള്‍ക്ക് അവരുടെ ത്രൈമാസ ചെലവ് ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി ലോഞ്ച് വൗച്ചറുകള്‍ ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം