പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഓഫീസ് കോയമ്പത്തൂരിൽ പ്രവർത്തനം തുടങ്ങി

Published : Jun 04, 2025, 10:30 AM IST
പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഓഫീസ് കോയമ്പത്തൂരിൽ പ്രവർത്തനം തുടങ്ങി

Synopsis

സോഷ്യൽ സയൻസ്, ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി മേഖലകളിൽ ഉന്നത പഠന സാധ്യതയാണ് പികെ ദാസ് ഡീംഡ് യൂണിവേഴ്സിറ്റിയിലൂടെ നെഹ്‌റു ഗ്രൂപ്പ് രാജ്യത്തിന് സമ്മാനിക്കുന്നത്.

പികെ ദാസ് ഡീംഡ് യൂണിവേഴ്സിറ്റിയെ അന്താരാഷ്‌ട്ര നിലവാരമുള്ള ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനമാക്കി തീർക്കുമെന്ന് ഇന്ത്യ-മൗറീഷ്യസ് ഓണററി ട്രേഡ് കമ്മീഷണറും നെഹ്‌റു ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാനുമായ  ഡോ.പി. കൃഷ്ണദാസ്.

കോയമ്പത്തൂർ തിരുമലയാംപാളയം നെഹ്‌റു ഗാർഡൻസിൽ പികെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജി ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടങ്ങൾക്ക് അനുസൃതമായ വെല്ലുവിളികൾ ഏറ്റെടുത്ത് രാജ്യത്തെ യുവതലമുറയെ അന്താരാഷ്‌ട്ര തലത്തിൽ അടയാളപ്പെടുത്തുന്ന മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനമായി നിലകൊള്ളാനുള്ള പ്രതിബദ്ധത നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിനുണ്ടെന്ന് ഡോ.പി കൃഷ്ണദാസ് ചടങ്ങിൽ വ്യക്തമാക്കി.

സോഷ്യൽ സയൻസ്, ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി മേഖലകളിൽ ഉന്നത പഠന സാധ്യതയാണ് പികെ ദാസ് ഡീംഡ് യൂണിവേഴ്സിറ്റിയിലൂടെ നെഹ്‌റു ഗ്രൂപ്പ് രാജ്യത്തിന് സമ്മാനിക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സി.ഇ.ഒ & സെക്രട്ടറി ഡോ.പി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എച്ച് .എൻ നാഗരാജ, നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ബി അനിരുദ്ധൻ, നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. എം ശിവരാജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം