ലോൺ എടുക്കുന്നുണ്ടോ? വായ്പാ പലിശനിരക്കുയർത്തി ഈ പ്രമുഖ ബാങ്ക്

Published : May 09, 2023, 06:08 PM IST
ലോൺ എടുക്കുന്നുണ്ടോ? വായ്പാ പലിശനിരക്കുയർത്തി ഈ പ്രമുഖ ബാങ്ക്

Synopsis

പേഴ്സണൽ ലോണുകൾ, വെഹിക്കിൾ ലോണുകൾ എന്നിവയിൽ ഫ്ലോട്ടിംഗ് നിരക്കിൽ വായ്പയെടുത്തവരെയാണ് പലിശനിരക്ക്   വർധനവ് പ്രധാനമായും ബാധിക്കുക

ദില്ലി: എം‌സി‌എൽ‌ആർ നിരക്കുകളുയർത്തി രാജ്യത്തെ പ്രമുഖ സ്വകാര്യ വായ്പാ ദാതാവായ എച്ച്‌ഡി‌എഫ്‌സി ബാങ്ക്. മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് അഥവാ എം‌സി‌എൽ‌ആർ 15 ബേസിസ് പോയിന്റ് (ബി‌പി‌എസ്) വരെയാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ 2023 മെയ് 8 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. പേഴ്സണൽ ലോണുകൾ, വെഹിക്കിൾ ലോണുകൾ എന്നിവയിൽ ഫ്ലോട്ടിംഗ് നിരക്കിൽ വായ്പയെടുത്തവരെയാണ് പലിശനിരക്ക്   വർധനവ് പ്രധാനമായും ബാധിക്കുക .ഓവർനൈറ്റ്, ഒരു മാസം, മൂന്ന് മാസം, ആറ് മാസം, രണ്ട് വർഷം, മൂന്ന് വർഷം എന്നിങ്ങനെ വ്യത്യസ്‌ത കാലയളവിലെ നിരക്കുകൾ ആണ് ബാങ്ക് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്.

ബാങ്ക് വെബ്‌സൈറ്റ് പ്രകാരമുള്ള പുതുക്കിയ നിരക്കുകൾ ഇപ്രകാരമാണ്.                      
                                                                                                                         
ഒരു ദിവസത്തെ എം‌സി‌എൽ‌ആർ  7.80 ശതമാനത്തിൽ നിന്ന് 7.95   ശതമാനം ആക്കി ഉയർത്തി.

ഒരു മാസത്തെ എം‌സി‌എൽ‌ആർ അധിഷ്ഠിത പലിശനിരക്ക്  7.95 ശതമാനത്തിൽ നിന്ന് 8.10 ശതമാനമാക്കി

മൂന്ന് മാസ കാലയളവിലെയും, ആറ് മാസത്തേയും എംസിഎൽആറുകൾ 8.40 ശതമാനം മുതൽ 8.80 ശതമാനം വരെയും ആയിരിക്കും

നിരവധി ഉപഭോക്തൃ വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ളഒരു വർഷത്തെ എം‌സി‌എൽ‌ആർ നിരക്കുകൾ  8.95 ശതമാനത്തില‍ നിന്നും  9.05 ശതമാനമായി  ഉയർത്തി.

രണ്ട് വർഷത്തെ എംസിഎൽആർ 9.10 ശതമാനവും മൂന്ന് വർഷത്തെ എംസിഎൽആർ 9.20 ശതമാനവും ആയും ഉയർത്തിയിട്ടുണ്ട്.

ഒരു പ്രത്യേക വായ്പയ്ക്ക് ഒരു ധനകാര്യ സ്ഥാപനം ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആണ്  മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് എന്നറിയപ്പെടുന്ന എംസിഎൽആർ  അതായത്   ഒരു ബാങ്കിന് ഉപഭോക്താക്കൾക്ക് വായ്പ നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കെന്ന് ചുരുക്കം. നിക്ഷേപ നിരക്കുകൾ, റിപ്പോ നിരക്കുകൾ, പ്രവർത്തന ചെലവുകൾ, ക്യാഷ് റിസർവ് റേഷ്യോ നിലനിർത്തുന്നതിനുള്ള ചെലവ് എന്നിവ ഉൾപ്പെടെ എം‌സി‌എൽ‌ആർ നിർണ്ണയിക്കുമ്പോൾ, നിരവധി ഘടകങ്ങൾ കണക്കിലെടുക്കുന്നുണ്ട്..

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം