കൊവി‍ഡ് രണ്ടാം തരം​ഗം: മൊബൈൽ എടിഎമ്മുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

By Web TeamFirst Published Apr 25, 2021, 5:40 PM IST
Highlights

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ 50 നഗരങ്ങളിലാണ് മൊബൈൽ എടിഎം ബാങ്ക് അവതരിപ്പിച്ചത്.

മുംബൈ: കൊവിഡ് മഹാമാരിയുടെ ഭീതിയിൽ ഉഴലുന്ന ഉപഭോക്താക്കളെ സഹായിക്കാനായി മൊബൈൽ എടിഎമ്മുമായി എച്ച്ഡിഎഫ്സി ബാങ്ക്. രാജ്യത്തെ 19 നഗരങ്ങളിൽ ഇത്തരത്തിൽ എടിഎമ്മുകൾ സ്ഥാപിച്ചതായി ബാങ്ക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

ഇതോടെ ഈ നഗരങ്ങളിലെ എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനായി എടിഎമ്മുകൾ തേടി അലയേണ്ടി വരില്ല. 15 വിവിധ തരം ഇടപാടുകൾ ഇതുവഴി നടത്താനാവും. ഒരു ദിവസം 3-4 സ്റ്റോപ്പുകളിലായി ഈ എടിഎം സേവനം ലഭ്യമാക്കുമെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

ഈ എടിഎമ്മുകളിൽ ക്യൂ നിന്ന് പണം പിൻവലിക്കാൻ വരുന്നവർക്കായി ആവശ്യമായ എല്ലാ മുൻകരുതലും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. സാനിറ്റൈസേഷനും കൃത്യമായി നടത്തുമെന്നും ബാങ്ക് അറിയിച്ചു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് രാജ്യത്തെ 50 നഗരങ്ങളിലാണ് മൊബൈൽ എടിഎം ബാങ്ക് അവതരിപ്പിച്ചത്.

ഇക്കുറി മുംബൈ, പുണെ, ചെന്നൈ, ഹൊസുർ, ഹൈദരാബാദ്, ദില്ലി, അലഹബാദ്, ഡെറാഡൂൺ, സേലം, ഭുവനേശ്വർ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങൾ അടക്കമാണ് മൊബൈൽ എടിഎം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

click me!