ബാങ്കുകളുടെ പിഴ ചാർജുകൾക്ക് ജിഎസ്ടി ഇല്ല; ജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാം

Published : Dec 22, 2024, 01:13 PM IST
ബാങ്കുകളുടെ പിഴ ചാർജുകൾക്ക് ജിഎസ്ടി ഇല്ല; ജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാം

Synopsis

55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൻ്റെ പ്രധാന തീരുമാനങ്ങൾ ഇവയാണ് 

ദില്ലി: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ട. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള 55-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. 2000 രൂപയിൽ താഴെ പേയ്മെൻ്റ് നടത്തുന്ന പേയ്മെൻ്റ് അഗ്രഗേറ്റർമാർക്കുള്ള പരോക്ഷ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. 

55-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൻ്റെ പ്രധാന തീരുമാനങ്ങൾ ഇവയാണ് 

* ജിഎസ്ടി കൗൺസിൽ ഫോർട്ടിഫൈഡ് നെല്ലിൻ്റെ നിരക്ക് 5 ശതമാനമായി കുറച്ചു
* ജീൻ തെറാപ്പി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
* മുൻകൂട്ടി പാക്കേജുചെയ്തതും ലേബൽ ചെയ്തതുമായ വസ്തുക്കളുടെ വിവരണത്തിൽ ഭേദഗതി വരുത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്
* ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ വായ്പയെടുക്കുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ചാർജുകൾക്ക് ജിഎസ്ടി നൽകേണ്ടതില്ല
* ഇൻഷുറൻസ് പ്രീമിയത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ മാറ്റിവച്ചു
* 50 ശതമാനത്തിലധികം ഫ്ലൈ ആഷ് അടങ്ങിയ എസിസി ബ്ലോക്കുകൾക്ക് 12 ശതമാനം ജിഎസ്ടി ബാധകമാകും
* കർഷകൻ വിൽക്കുന്ന പച്ച കുരുമുളക്, ഉണക്ക കുരുമുളക് എന്നിവ ജിഎസ്ടിക്ക് ബാധ്യസ്ഥമല്ല.
* ദീഘദുര എയർ മിസൈൽ (LR-SAM) സംവിധാനത്തിന് ജിഎസ്ടി ഇളവ് നൽകി
* കയറ്റുമതി നഷ്ടപരിഹാര സെസ് നിരക്ക് 0.1% ആയി കുറയ്ച്ചു

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ഇന്ത്യയിലടക്കം സ്ഥിതിയാകെ മാറും! അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല, ജീവൻരക്ഷാ മരുന്നുകളുടെ വിലയും വർദ്ധിച്ചേക്കാം