നിർദേശങ്ങൾ പാലിച്ചില്ല, ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 27 ലക്ഷം; പിഴ ചുമത്തി ആർബിഐ

Published : Dec 21, 2024, 06:53 PM IST
നിർദേശങ്ങൾ പാലിച്ചില്ല, ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 27 ലക്ഷം; പിഴ ചുമത്തി ആർബിഐ

Synopsis

അയോഗ്യരായ സ്ഥാപനങ്ങളുടെ പേരിൽ ചില സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറന്നതിനാണ് ബാങ്കിന് പിഴ ചുമത്തിയത്.

ദില്ലി: സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 27 ലക്ഷം രൂപയാണ്. പിഴ ഇനത്തിൽ ഇൻഡസ്ഇൻഡ് ബാങ്ക് നൽകേണ്ടത്. നിക്ഷേപങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ചില നിബന്ധനകൾ പാലിക്കാത്തതിനാണ് നടപടി. 

അയോഗ്യരായ സ്ഥാപനങ്ങളുടെ പേരിൽ ചില സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ തുറന്നതിനാണ് ബാങ്കിന് പിഴ ചുമത്തിയത്. നിദേഷാങ്ങളിൽ വീഴ്ച വരുത്തിയതിനു ആർബിഐ ബാങ്കിന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മറുപടി പരിഗണിച്ചതിന് ശേഷമാണ് പിഴ ചുമത്തിയത്. 

അതേസമയം, പിഴ ആർബിഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിലെ വീഴ്ചയെ അടിസ്ഥാനമാക്കി മാത്രമാണെന്നും ഇൻഡസ്ഇൻഡ് ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഇടപാടുകളുടെയോ കരാറിൻ്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. .

മുൻപ് സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെയും ആർബിഐ നടപടി എടുത്തിരുന്നു. 59 ലക്ഷം ആണ് ആർബിഐ പിഴ ചുമത്തിയത്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമാണ് കർണാടക ബാങ്കിനെതിരെ ആർബിഐ നടപടിയെടുത്തത്.

സെൻട്രൽ ബാങ്ക് പറയുന്നതനുസരിച്ച്, കർണാടക ബാങ്ക് പലിശ നിരക്ക്, ആസ്തി വർഗ്ഗീകരണം, നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായി പാലിച്ചിരുന്നില്ല. അനർഹരായ പല കമ്പനികളുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ ചില വായ്പാ അക്കൗണ്ടുകൾ പുതുക്കാനും അവലോകനം ചെയ്യാനും ബാങ്കിന് സാധിച്ചിട്ടില്ല. ബാങ്ക് അവയെ നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചിട്ടുമില്ല. ഇതിന് പിന്നാലെ ബാങ്കിന് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടിയായി ബാങ്കിൽ നിന്ന് ലഭിച്ച മറുപടി വിശകലനം ചെയ്ത ശേഷമാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. 
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം