ദുബായില്‍ നിന്നും സ്വര്‍ണം തീരുവ ഇല്ലാതെ കൊണ്ടുവരാമോ? പരിധി എത്ര? അളവ് കൂടിയാല്‍ അടയ്ക്കേണ്ട നികുതി എത്ര?

Published : Mar 10, 2025, 06:48 PM IST
ദുബായില്‍ നിന്നും സ്വര്‍ണം തീരുവ ഇല്ലാതെ കൊണ്ടുവരാമോ? പരിധി എത്ര? അളവ് കൂടിയാല്‍ അടയ്ക്കേണ്ട നികുതി എത്ര?

Synopsis

രണ്ട് രാജ്യങ്ങളിലുള്ള വില വ്യത്യാസം മുതലെടുത്ത് ധനം സമ്പാദിക്കാനാണ് വന്‍തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത്

ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങുന്നതും പലപ്പോഴും അനധികൃതമായി കടത്തുന്നതും ഇപ്പോള്‍ സാധാരണ സംഭവമായി മാറിയിക്കുന്നു. ചിലര്‍ കുറഞ്ഞ അളവിലുള്ള സ്വര്‍ണം വാങ്ങുന്നത് നിക്ഷേപത്തിനോ, ഉപയോഗിക്കാനോ വേണ്ടിയാണ്. രണ്ട് രാജ്യങ്ങളിലുള്ള വില വ്യത്യാസം മുതലെടുത്ത് ധനം സമ്പാദിക്കാനാണ് വന്‍തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത് . സ്വര്‍ണത്തിന്‍റെ വില ഇന്ത്യയേക്കാള്‍ കുറവാണ് എന്നതാണ് മിഡില്‍ ഈസ്റ്റിനെ സ്വര്‍ണം വാങ്ങുന്നവരുടെ പ്രിയ ഇടമാക്കി മാറ്റുന്നത്. കസ്റ്റംസ് തീരുവ അടയ്ക്കാതെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് നിയമപരമായി എത്ര സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയുമെന്ന് പരിശോധിക്കാം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് ചട്ടം അനുസരിച്ച്,  ആറ് മാസത്തില്‍ കൂടുതല്‍ ദുബായില്‍ തങ്ങിയാല്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക്  ഡ്യൂട്ടി അടച്ചതിന് ശേഷം ഒരു കിലോ വരെ സ്വര്‍ണ്ണം ബാഗേജില്‍ കൊണ്ടുവരാം. ഇങ്ങനെ സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണക്കട്ടികളും ഇന്ത്യക്കാര്‍ക്ക് കൊണ്ടുവരാന്‍ അനുവാദമുണ്ട്.


ഡ്യൂട്ടി-ഫ്രീ സ്വര്‍ണ്ണ പരിധി എന്താണ്?

പുരുഷന്മാര്‍ക്ക് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് 50,000 രൂപയില്‍ കൂടാത്ത 20 ഗ്രാം സ്വര്‍ണ്ണം, സ്വര്‍ണ്ണ ബാറുകളുടെയും സ്വര്‍ണ്ണ നാണയങ്ങളുടെയും രൂപത്തില്‍, യാതൊരു കസ്റ്റംസ് തീരുവയും നല്‍കാതെ കൊണ്ടുവരാം.

സ്ത്രീകള്‍ക്ക്  1 ലക്ഷം രൂപ കവിയാത്ത 40 ഗ്രാം സ്വര്‍ണ്ണം ആഭരണങ്ങളായോ, സ്വര്‍ണ്ണ ബാറുകളിലോ, വ്യക്തിഗത ഉപയോഗത്തിനായി സ്വര്‍ണ്ണ നാണയങ്ങളായോ, കസ്റ്റംസ് തീരുവയില്ലാതെ കൊണ്ടുവരാം.

15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് 40 ഗ്രാമില്‍ കൂടാത്ത സ്വര്‍ണ്ണം ആഭരണങ്ങളായോ,  സമ്മാനങ്ങളായോ കൊണ്ടുവരാം. കുട്ടികള്‍ക്ക്, ഒപ്പമുള്ള മുതിര്‍ന്നവരുമായുള്ള അവരുടെ ബന്ധത്തിന്‍റെ തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം.

സ്വര്‍ണ്ണം കൊണ്ടുപോകുന്ന എല്ലാ യാത്രക്കാര്‍ക്കും വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ ശരിയായ രേഖകള്‍ ഉണ്ടായിരിക്കണം. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി ഇത് നല്‍കുകയും വേണം.


പരിധി കവിയുന്ന സ്വര്‍ണ്ണത്തിന് അടയ്ക്കേണ്ട കസ്റ്റംസ് തീരുവ നിരക്ക് 

പുരുഷന്മാര്‍ക്ക്:

20 ഗ്രാമില്‍ കൂടുതല്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന്, 50 ഗ്രാം വരെ - 3 ശതമാനം കസ്റ്റംസ് തീരുവ 

50-100 ഗ്രാം സ്വര്‍ണ്ണത്തിന് - 6 ശതമാനം കസ്റ്റംസ് തീരുവ നിരക്ക് ബാധകമാണ്.

100 ഗ്രാമില്‍ കൂടുതല്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന്  കസ്റ്റംസ് തീരുവ - 10 ശതമാനം 


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും:

40 ഗ്രാമില്‍ കൂടുതല്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന്, 100 ഗ്രാം വരെ - 3 ശതമാനം കസ്റ്റംസ് തീരുവ നിരക്ക് ബാധകമാണ്.

100-200 ഗ്രാം വരെ  സ്വര്‍ണ്ണത്തിന് കസ്റ്റംസ് തീരുവ നിരക്ക - 6 ശതമാനം

200 ഗ്രാമില്‍ കൂടുതല്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന് - 10 ശതമാനം കസ്റ്റം തീരുവ നല്‍കണം

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം