വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്ന് പി ചിദംബരം

By Web TeamFirst Published Jun 14, 2021, 11:01 PM IST
Highlights

''ഇന്ധനത്തിന്റെയും ഊർജ്ജത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയതെന്നും ചിദംബരം''.

ദില്ലി: രാജ്യത്ത് ഉയർന്ന തോതിലുള്ള വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധനവിലെ മുന്നേറ്റമാണെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മെയ് മാസത്തിൽ റീടെയ്ൽ വിലക്കയറ്റം 6.3 ശതമാനമായി ഉയർന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതികരണം. 

ഇന്ധനത്തിന്റെയും ഊർജ്ജത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയതെന്നും പറഞ്ഞ ചിദംബരം ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയർത്തുന്ന പ്രധാനമന്ത്രി മോദിക്ക് നന്ദിയെന്നും പറഞ്ഞു.

"ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനമാണ്. അതെന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ. പയർ വർഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനമാണ്. ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 30 ശതമാനമാണ്. ഇതൊക്കെയാണ് സാമ്പത്തിക രംഗത്തിന്റെ കൃത്യമായ കാര്യക്ഷമത വെളിവാക്കുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!