തിരിച്ചുവരവ് നടത്തി രത്‌ന, ജ്വല്ലറി കയറ്റുമതി മേഖല: യൂറോപ്യൻ മേഖല വ്യാപാരത്തിനായി തുറന്നു

By Web TeamFirst Published Sep 13, 2020, 12:08 PM IST
Highlights

മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 2020 ഓഗസ്റ്റിലെ മൊത്തം കയറ്റുമതിയിൽ 41.55 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്. 

മുംബൈ: 2020 ഓഗസ്റ്റിൽ രാജ്യത്ത് നിന്നുളള രത്‌ന, ജ്വല്ലറി കയറ്റുമതി 1764.06 മില്യൺ ഡോളറായി ഉയർന്നു, 2020 ഏപ്രിലിൽ ഇത് 36 മില്യൺ ഡോളറായിരുന്നു.
 
രത്‌നങ്ങളും ജ്വല്ലറി കയറ്റുമതിയും വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ കാണിക്കുകയും, 2020 ഓ​ഗസ്റ്റിൽ 1764.06 മില്യൺ ഡോളറായി ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2020 ഏപ്രിലിൽ 36 മില്യൺ ഡോളറായിരുന്നു സ്ഥാനത്ത് നിന്നാണ് ഈ മുന്നേറ്റം. യുഎസ്, ചൈന തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ വജ്രങ്ങൾക്കും ജ്വല്ലറികൾക്കുമുള്ള ഡിമാൻഡിലെ വളർച്ചയാണ് വീണ്ടെടുക്കലിന് കാരണം. യൂറോപ്പ് മുതലായ മേഖലകൾ വ്യാപാരത്തിനായി തുറക്കുകയും ചെയ്തു.
 
എന്നാൽ, മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 2020 ഓഗസ്റ്റിലെ മൊത്തം കയറ്റുമതിയിൽ 41.55 ശതമാനം ഇടിവാണ് റിപ്പോർട്ട് ചെയ്യുന്നത്, 2019 ഓഗസ്റ്റിൽ 3018.32 യുഎസ് ഡോളറിന്റെ മൊത്തം കയറ്റുമതി നടന്നിരുന്നു.
 
"കയറ്റുമതിക്ക് വേണ്ടി നിരവധി രാജ്യങ്ങൾ ഇപ്പോൾ തുറന്നിരിക്കുന്നതിനാൽ സമീപ കാലത്ത് ശുഭാപ്തി വിശ്വാസത്തിലാണ് ഞങ്ങൾ. ദീർഘകാലത്തേക്ക് ഈ അവസ്ഥ തുടരുമെന്നും വിശ്വസിക്കുന്നു. യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ വിപണികളിൽ നിന്നുള്ള വീണ്ടെടുക്കലിന്റെ പ്രാരംഭ സൂചനകൾ കണ്ടുതുടങ്ങിയരിക്കുന്നു, കയറ്റുമതി ഓർഡറുകളിൽ കഴിഞ്ഞ നാല് -അഞ്ച് മാസങ്ങളായി ക്രമാനുഗതമായ വർദ്ധനവ് രേഖപ്പെടുത്തി, ” ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ‍‍(ജിജെസി) ദേശീയ ഡയറക്ടറായ എസ് അബ്ദുൽ നാസർ പറഞ്ഞു.

click me!