ഉന്നത വിദ്യാഭ്യാസരംഗത്ത് മികവിന്‍റെ പര്യായമായി ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്

By Web TeamFirst Published Jan 20, 2020, 4:41 PM IST
Highlights

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച് ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്.  

ചെന്നൈ: ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങളുമായി തമിഴ്നാട്ടിലെ മുന്‍നിര എഞ്ചിനീയറിങ് കോളേജായ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്. അനുഭവസമ്പത്തുള്ള അധ്യാപകര്‍, പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, തുടക്കകാലം മുതല്‍ നിലനിര്‍ത്തുന്ന അസൂയാവഹമായ വിദ്യാഭ്യാസനേട്ടങ്ങള്‍ എന്നിവ ഈ സ്ഥാപനത്തെ പ്രശസ്തമാക്കുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി ഇവിടെയെത്തുന്നത്.

1985ല്‍ സ്ഥാപിതമായ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, 1956ലെ യുജിസി സെക്ഷന്‍ 3 പ്രകാരം 2008-09 കാലയളവിലാണ് സർവകലാശാലയുടെ അംഗീകാരം നേടിയത്. ഏറോനോട്ടിക്കല്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ ആന്‍ഡ് മെക്കാട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് , സൈബർ സെക്യൂരിറ്റി , IOT തുടങ്ങിയ Industry 4.0 കോഴ്സുകളാണ് ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലുള്ളത്

എല്ലാ വര്‍ഷവും ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ പ്രവേശനം നടത്തുന്നത്. നോട്ടിഫിക്കേഷന്‍ വരുന്നതനുസരിച്ച് എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിന് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴി നടത്തുന്ന പരീക്ഷയുടെ സമയം രണ്ടുമണിക്കൂറാണ്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നുള്ള 120 ചോദ്യങ്ങളാണ് പരീക്ഷയിലുള്ളത്. എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്ക് അനുസരിച്ചാണ് യുജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നത്. 

ഭിന്നശേഷിക്കാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവരില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രവേശന പരിപാടികളുമുണ്ട്. പ്രവേശനം നേടിയിട്ടും ഏതെങ്കിലും സെമസ്റ്ററുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് നല്‍കുന്നു. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് റീ അഡ്മിഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം വീണ്ടും പ്രവേശനം നേടാം. എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്ക്, പ്ലസ് ടു, തത്തുല്യ പരീക്ഷകളിലെ മാര്‍ക്ക് എന്നിവ പരിഗണിച്ചാകും പ്രവേശനം.

പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ മെയിനായും കെമിസ്ട്രി/ബയോ ടെക്നോളജി / ബയോളജി ടെക്നിക്കല്‍  എന്നിവയിലേതെങ്കിലും വൊക്കേഷണല്‍ വിഷയമായും പഠിച്ചവര്‍ക്കാണ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള യോഗ്യത. ഈ വിഷയങ്ങളില്‍ കുറഞ്ഞത് 50 മാര്‍ക്ക് വേണം(സംവരണ വിഭാഗക്കാര്‍ക്ക് 45 മാര്‍ക്ക് മതി). മാത്തമാറ്റിക്സില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പരീക്ഷ പാസാകണം. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യം ഉണ്ടാവണം. ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കിവര്‍ക്കും പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അയയ്ക്കുന്ന വര്‍ഷം ജൂലൈ ഒന്നിന് മുമ്പ് 19 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അവസരം. 

പഠനത്തിന് പുറമെ എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അംഗമാകാനുള്ള അവസരവും ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നു. നിരവധി സ്കോളര്‍ഷിപ്പുകളും ഓറിയന്‍റേഷന്‍ പ്രോഗ്രാമുകളും ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് പ്രദാനം ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും റിക്രൂട്ട് ചെയ്യുന്നതും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതും ഇന്‍റര്‍നാഷണല്‍ അഫയേഴ്സ് ഓഫീസാണ്. വിദേശപഠനം, വിദ്യാര്‍ത്ഥികള്‍ക്ക് സെമസ്റ്റര്‍ എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍ എന്നിവയ്ക്കും ഇവിടെ അവസരവും ലഭിക്കുന്നു.   

ദേശീയ, അന്താരാഷ്ട്ര സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രബന്ധസംഗ്രഹം, എന്നിങ്ങനെ നിരവധി പ്രോഗ്രാമുകളും സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും നടത്താറുണ്ട്. സെന്‍റര്‍ ഫോര്‍ ക്ലീന്‍ എനര്‍ജി ആന്‍ഡ് നാനോ കണ്‍വേര്‍ജന്‍സിന്‍റെ നേതൃത്വത്തില്‍ സ്മാര്‍ട് മെറ്റീരിയല്‍ മീറ്റ് -2018 എന്ന പേരില്‍ ഒരു അന്താരാഷ്ട്ര പ്രബന്ധസംഗ്രഹം ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിന്‍റെ പദൂര്‍ ക്യാമ്പസില്‍  സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. 

click me!