
ഇന്ത്യയിലായാലും ബ്രിട്ടനിലായാലും ഒരു വീട് വാങ്ങുക എന്നുള്ളത് ഓരോ വ്യക്തിയുടെയും സ്വപ്നം ആയിരിക്കും. എന്നാൽ വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾ വീടെന്ന സ്വപ്നത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു. പലരും ഭവന വായ്പ എടുത്തും വസ്തു ഈട് നൽകിയുമാണ്. എന്നാൽ ഉയരുന്ന പലിശ നിരക്കും നടുവൊടിക്കാൻ പോന്നതാണ്. ബ്രിട്ടനിൽ പുതിയ വീട് വാങ്ങുന്നവർക്ക് പ്രോപ്പർട്ടി മാർക്കറ്റിലെ ഉയരുന്ന വിലയും ഉയർന്ന മോർട്ട്ഗേജ് നിരക്കും അഭിമുഖീകരിക്കാൻ ശമ്പള വർദ്ധനവ് അത്യാവശ്യമാണ് എന്ന പഠന റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
Read Also: ഇലോണും ജെന്നിഫറും ഒരു പ്രണയകാലത്ത്; ശതകോടീശ്വരന്‍റെ പ്രണയകാല ചിത്രങ്ങള്‍ ലേലത്തിന്
ബ്രിട്ടീഷ് റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്ലയാണ് ഗവേഷണ ഫലം പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടനിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വിലക്കയറ്റവും ഉയരുന്ന പലിശ നിരക്കും വലിയ വെല്ലുവിളിയാണ് നൽകുന്നത്. ഇതിനായി ശമ്പളത്തിൽ വലിയ വർദ്ധനവ് ആവശ്യമാണ് എന്ന് സൂപ്ലയുടെ പഠനം പറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
പുതിയ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏകദേശം 14,513 ഡോളർ ശമ്പള വർദ്ധനവ് നൽകണമെന്നാണ് സൂപ്ലയുടെ റിപ്പോർട്ട്. അതായത് 1132000 ഇന്ത്യൻ രൂപ! കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിലയിലുണ്ടായ വൻ വർധനവ് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരെ തടയുന്നുണ്ട്. മാത്രമല്ല പലിശ നിരക്കിലെ വർദ്ധനവും സ്വന്തം വീടെന്ന സ്വപ്നം തകർക്കുന്നു. ആദ്യമായി വീട് വാങ്ങുന്നവരുടെ ദുരവസ്ഥയെ സൂപ്ലയുടെ ഗവേഷണം എടുത്തുകാണിക്കുന്നു.
Read Also: 'ലോകത്തിന്റെ വിശപ്പ് മാറ്റാനില്ല, രാജ്യത്തെ പട്ടിണി മാറ്റാൻ കേന്ദ്രം'; ഗോതമ്പ് പൊടിയും കടൽ കടക്കില്ല
മണിഫാക്ടസ് ഗ്രൂപ്പ് സമാഹരിച്ച ഡാറ്റ പ്രകാരം,013 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് യുകെയിൽ രണ്ട് വർഷത്തെ ഹോം ലോൺ റേറ്റ് 4 ശതമാനത്തിൽ കൂടുതലുള്ളത്. ഇപ്പോഴും വില വർധന തുടരുകയണെന്നും വീടെന്ന സ്വപനം സഫലമാക്കാൻ കഴിയാത്തവർക്ക് ശമ്പള വർദ്ധനവ് കൂടിയേ തീരൂ എന്നാണ് റിപ്പോർട്ട്.
വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്കിടയിൽ ഊർജ വില പരിധിയും കുടുംബങ്ങളുടെ സമ്മർദ്ദം വർധിപ്പിക്കുമെന്ന് സൂപ്ലയിലെ റിസർച്ച് ഡയറക്ടർ റിച്ചാർഡ് ഡോണൽ പറഞ്ഞു. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ളവർക്ക് ഭവന വായ്പ നിരക്കിലെ കുതിപ്പ് തിരിച്ചടിയാകുന്നു.